|    Jun 18 Mon, 2018 11:09 pm

മോഷണസംഘത്തിലെ അഞ്ചുപേര്‍ മഞ്ചേരിയില്‍ പിടിയില്‍

Published : 12th August 2017 | Posted By: fsq

 

മഞ്ചേരി:  വന്‍ മോഷണ സംഘത്തിലെ അഞ്ചുപേര്‍ പോലിസ് പിടിയിലായി. വട്ടപ്പാറ ഇന്ത്യനൂര്‍ കൊല്ലച്ചാട്ടില്‍ ശരത്(20), ചെറുകുളമ്പ് വറ്റല്ലൂര്‍ പാല വീട് യാസര്‍ അറഫാത്ത്(29), പടപ്പറമ്പ് പാങ്ങ് കറുത്തേടത്ത് അബ്ദുല്‍ കരീം(32), കാപ്പ് വെട്ടത്തൂര്‍ വറ്റല്ലൂര്‍ കോല്‍കളത്തില്‍ മുഹമ്മദ് ഷാനിബ്(20), അരക്കുപറമ്പ് മാത്തോണി  മുഹമ്മദ് സര്‍ഷാദ്(20), എന്നിവരെയാണ് മഞ്ചേരി സിഐ എന്‍ ബി ഷൈജു, എസ്‌ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മെബൈല്‍ഫോണുകള്‍, റബര്‍ ഷീറ്റ്, കുരുമുളക്, അടക്ക തുടങ്ങിയ ഒരു കോടിയോളം രൂപയുടെ കളവാണ് പ്രതികള്‍ നടത്തിയിട്ടുള്ളത്. കൊളത്തൂര്‍ പടപ്പറമ്പില്‍ വച്ചാണ്് സ്‌ക്വാഡംഗങ്ങളായ സത്യനാഥന്‍, അബ്ദുല്‍ അസീസ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ്, അബ്ദുര്‍റഹ്മാന്‍, ഫക്രൂദ്ദീന്‍, നാസര്‍, സുരേഷ്, സുബൈര്‍, ദിനേഷ്, മിഷ, ലീലാവതി എന്നിവരുടെ സഹായത്താല്‍ പ്രതികളെ പിടികൂടിയത്. തിരൂരങ്ങാടിയിലെ ഒരു കടയില്‍ നിന്നും 20 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നിട്ടുണ്ട്. മോഷണത്തിനുപയോഗിച്ച വാഹനത്തെപ്പറ്റി അന്വേഷണം നടത്തിയപ്പോള്‍ ശരത്തിനെപ്പറ്റി വിവരം ലഭിച്ചതാണ് കേസിന് തുമ്പായത്. ഇതിനിടെ മഞ്ചേരി കാരക്കുന്നിലെ മൊബൈല്‍ കട കുത്തിത്തുറക്കുന്നതിനിടെ ലഭിച്ച സിസി ടിവി ദൃശ്യങ്ങളും സഹായകമായി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വന്‍ കവര്‍ച്ചാ സംഘത്തിലേക്കെത്തിയത്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ നിന്നു മോഷ്ടിക്കുന്ന മലഞ്ചരക്ക് സാധനങ്ങള്‍ തമിഴ്‌നാട്ടില്‍ വില്‍പന നടത്തുകയാണെന്ന് വിവരം ലഭിച്ചു.  ഇത്തരത്തില്‍ മേലാറ്റൂര്‍, വറ്റല്ലൂര്‍, പുലാമന്തോള്‍, പാലക്കാട്, മൈലാംപാടം, ചെത്തല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും 35 ലക്ഷം രൂപയുടെ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പെരിന്തല്‍മണ്ണ അരിപ്രയിലെ പറവത്തൊടി അബ്ദുല്‍റഹീമിന്റെ ബൈക്ക് മോഷണം, ചുങ്കം, മംഗലം പ്രദേശങ്ങളില്‍ നിന്നു റബര്‍ ഷീറ്റ് മോഷണം തുടങ്ങി അഞ്ചോളം കേസുകള്‍ക്ക് തുമ്പായിട്ടുണ്ട്. എട്ടു വര്‍ഷം മുമ്പ് തന്നെ പ്രതികള്‍ക്കെതിരേ കേസുണ്ട്. അഞ്ചു പേരും കോഴി വേസ്റ്റ് തട്ടുന്ന ജോലി ചെയ്തുവരികയായിരുന്നു. മോഷണ ശേഷം മസനഗുഡി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ ആഡംബര ജീവിതം നയിക്കുകയാണ്. ജില്ലാ പോലിസ് സൂപ്രണ്ട് ദേബേഷ്‌കുമാര്‍ ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss