|    Mar 29 Wed, 2017 10:36 pm
FLASH NEWS

മോഷണശ്രമത്തിനിടെ രണ്ട് പേര്‍ പോലിസ് പിടിയില്‍

Published : 25th November 2015 | Posted By: SMR

കൊല്ലം: ചിന്നക്കട മുന്‍സിപ്പല്‍ ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്ത് നിന്നും മോഷണശ്രമത്തിനിടെ രണ്ടുപേര്‍ കൊല്ലം ഈസ്റ്റ് പോലിസിന്റെ പിടിയിലായി. മുണ്ടയ്ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം ചേരിയില്‍ തുമ്പറ പുളിമൂടിന് അടുത്ത് കായിക്കര പുരയിടത്തില്‍ ഷാജി(36), തിരുവന്തപുരം വിഴിഞ്ഞം മകോളനി അന്‍സര്‍ (22) എന്നിവരെയാണ് പിടിയിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30 മണിക്ക് ചിന്നക്കട മുന്‍സിപ്പല്‍ ബില്‍ഡിങിന് സമീപം സംശ—യകരമായ സാഹചര്യത്തില്‍ കണ്ട പ്രതികളെ ചോദ്യം ചെയ്തതില്‍ മോഷണശ്രമത്തിനായി എത്തിയതാണെന്ന് പോലിസിന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റു ചെയ്യുകയായിരുന്നു.
രണ്ടു പ്രതികളും മോഷണ കേസ്സില്‍് മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്ന് പോലിസ് അറിയിച്ചു.
കൊല്ലം എസിപി എം എസ് സന്തോഷിന്റെ നിര്‍ദ്ദേശപ്രകാരം കൊല്ലം ഈസ്റ്റ് സിഐ എസ് ഷെരീഫ്, കൊല്ലം ഈസ്റ്റ് എസ്‌ഐ ആര്‍ രാജേഷ്, ഗ്രേഡ് എസ്‌ഐ ചിത്തരഞ്ജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day