|    May 30 Tue, 2017 9:21 am
FLASH NEWS

മോഷണശ്രമത്തിനിടെ രണ്ടു പേര്‍ പോലിസ് പിടിയില്‍

Published : 29th October 2015 | Posted By: SMR

കൊല്ലം: മോഷണശ്രമത്തിനിടെ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലിസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി കൊല്ലം വടയാറ്റുകോട്ടയില്‍ ഷോപ്പിങ് കോപ്ലക്‌സിന് സമീപം മോഷണം നടത്താന്‍ ശ്രമിച്ച തിരുവനന്തപുരം കരമന സൗത്ത് റോഡില്‍ മുടവന്‍മുകള്‍ അറ്റിന്‍കര വീട്ടില്‍ ജയന്‍ (31), കുരീപ്പുഴ സ്‌നേഹാ നഗര്‍ -62 പനമൂട്ടില്‍ കിഴക്കതില്‍ നസീം(സലീം-32) എന്നിവരാണ് പോലിസ് പിടിയിലായത്. ഷോപ്പിങ് കോപ്ലക്‌സിന് സമീപം സംശയകരമായ നിലയില്‍ കണ്ട ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തപ്പോള്‍ ഇവരുടെ കൈവശം മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് കൊല്ലത്ത് പലമോഷണങ്ങളിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്നും ഇവര്‍ ജയിലില്‍ വച്ച് പരിചയപ്പെട്ടവരാണെന്നും പോലിസിനോട് സമ്മതിച്ചത്. പ്രതികള്‍ ഒരു മാസം മുമ്പ് മാത്രമാണ് ജയിലില്‍ നിന്നും പുറത്തുവന്നത്. കൊല്ലം ഈസ്റ്റ് സിഐ എസ് ഷെരീഫ്, ഈസ്റ്റ് എസ്‌ഐ ആര്‍ രാജേഷ്‌കുമാര്‍, ഗ്രേഡ് എസ്‌ഐ ടി പുഷ്പരാജന്‍,ജിഎഎസ്‌ഐ അബ്ദുള്‍ മജീദ്, കൊല്ലം സിറ്റി പോലിസ് ആന്റി തെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ ജോസ്പ്രകാശ്, അനന്‍ ബാബു, ഹരിലാല്‍ എന്നി വരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day