|    Jun 25 Mon, 2018 3:47 pm

മോഷണശ്രമത്തിനിടെ രണ്ടുപേര്‍ അറസ്റ്റില്‍

Published : 9th February 2018 | Posted By: kasim kzm

കൊല്ലം: മോഷണശ്രമത്തിനിടെ നിരവധി മോഷണ കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പോലിസിന്റെ പിടിയിലായി.തിരുവനന്തപുരം കരമന പൂജപ്പുര മുടവന്‍മുകള്‍ ആറ്റിന്‍കര വീട്ടില്‍ ജയന്‍(33), കൊല്ലം പള്ളിത്തോട്ടം എച്ച്ആന്റ്‌സി കോംപൗണ്ടില്‍ സിയാദ്(40) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ജില്ലാ ആശുപത്രി—ക്ക് സമീപം വച്ച് സംശയകരമായ സാഹചര്യത്തില്‍ ആയുധങ്ങളുമായാണ് ഇവരെ പിടികൂടിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയായ ജയന്‍ വിയ്യൂര്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ് മൂന്നിന് പുറത്തിറങ്ങിയ ശേഷം സിയാദുമായി ചങ്ങാത്തം കൂടി മേഷണശ്രമത്തിനിടയിലാണ് ഇവരെ പോലിസ് അറസ്റ്റു ചെയ്തത്. കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ എ ശ്രീനിവാസിന്റെ നിര്‍ദ്ദേശാനുസരണം കൊല്ലം അസിസ്റ്റന്റ് കമ്മീഷണര്‍ ജോര്‍ജ്ജ് കോശിയുടെ നേതൃത്വത്തില്‍ കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ എസ് മഞ്ജുലാല്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ഇ അബ്ദുള്‍ റഹ്മാന്‍, ജിജുകുമാര്‍, എംകെ ചിത്തരഞ്ജന്‍, എഎസ്‌ഐഡി യേശുദാസന്‍, ജയചന്ദ്രന്‍, എസ് സിപിഒ ഓമനക്കുട്ടന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss