|    Mar 30 Thu, 2017 10:31 am
FLASH NEWS

മോഷണശ്രമത്തിനിടെ തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

Published : 20th August 2016 | Posted By: SMR

വളപട്ടണം: മോഷണ ശ്രമത്തിനിടെ തമിഴ്‌നാട് സ്വദേശികളായ രണ്ടു പേരെ പട്രോളിങ് നടത്തുകയായിരുന്ന പോലിസ് സംഘം പിടികൂടി.
പാപ്പിനിശ്ശേരി വെസ്റ്റ് ഷീല ടെക്സ്റ്റയില്‍സിന് സമീപം താമസിക്കുന്ന നടരാജ് ഹൗസില്‍ സുരേഷ് നടരാജ്(47), പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് താമസിക്കുന്ന തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി വെങ്കിടേഷ്(45)എന്നിവരെയാണ് വളപട്ടണം എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. പുതിയതെരു ബീവറേജസ് മദ്യശാലയ്ക്ക് സമീപത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തിലാണ് ഇരുവരെയും പിടികൂടിയത്.
രണ്ട് കമ്പി, ചുറ്റിക, കട്ടിങ് പ്ലയര്‍, ബാഗ് എന്നിവ കണ്ടെടുത്തു. കോഴിക്കോട്, കണ്ണൂര്‍, വളപട്ടണം പോലിസ് സ്റ്റേഷന്‍ പരിധികളില്‍ ഇവര്‍ക്കെതിരേ നേരത്തെ കേസുണ്ട്. മോഷണക്കേസില്‍ ജയിലിലായ സുരേഷ് ഒരു മാസം മുമ്പാണ് കണ്ണുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
വെങ്കിടേഷ് ആറ് മാസം മുമ്പ് കോഴിക്കോട് സബ് ജയിലില്‍ നിന്ന് തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതാണ്. അഡീ. എസ്‌ഐ രവീന്ദ്രന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ അനില്‍കുമാര്‍, ശ്രീകുമാര്‍ എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day