|    Mar 23 Thu, 2017 4:10 pm
FLASH NEWS

മോഷണശ്രമത്തിനിടെ അഞ്ചുപേര്‍ പോലിസ് പിടിയില്‍

Published : 30th January 2016 | Posted By: SMR

കൊല്ലം: നഗരത്തില്‍ മോഷണശ്രമത്തിനിടെ അഞ്ചുപേര്‍ കൊല്ലം ഈസ്റ്റ് പോലിസിന്റെ പിടിയിലായി. വടക്കേവിള, കര്‍പ്പൂരം ചേരിയില്‍ പീപ്പിള്‍സ് നഗറില്‍, ഷിബു(32), അഞ്ചാലുംമൂട്, ധന്യ നിവാസില്‍ ധനേഷ്(26), ഉമ്മന്നൂര്‍, പ്ലാപ്പള്ളി സുനി ഭവനില്‍ സുനി(32), തമിഴ്‌നാട് വിരുത് നഗര്‍, ശ്രീവില്ലിപുത്തൂര്‍, വടപത്തിര തെരുവില്‍ അളകാര്‍ സ്വാമി(57), ചവറ, മുകുന്ദപുരം ചേരിയില്‍ മുക്കട വടക്കതില്‍ വീട്ടില്‍ ദിലീപ് (56) എന്നിവരാണ് അറസ്റ്റിലായത്. കര്‍ബ്ബല ജങ്ഷന്‍ റയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം വച്ച് വ്യാഴാഴ്ച അര്‍ധരാത്രിയോടെ സംശയകരമായ രീതിയില്‍ കാണപ്പെട്ട പ്രതികള്‍ പോലിസിനെക്കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ പോലിസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മോഷണത്തിനായി ഉപയോഗിക്കുന്ന ആയുധങ്ങള്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് വേണ്ടി എത്തിയതാണെന്ന് തെളിഞ്ഞത്. പകല്‍ സമയങ്ങളില്‍ കറങ്ങി നടന്ന് സ്ഥലങ്ങള്‍ കണ്ടുവച്ച് രാത്രികാലങ്ങളില്‍ മോഷണം നടത്തുകയാണ് ഇവരുടെ രീതി. പ്രതികള്‍ മുമ്പും മോഷണക്കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. നഗരത്തില്‍ മോഷണം ഇല്ലാതാക്കുന്നതിന് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് പോലിസ് അറിയിച്ചു. കൊല്ലം സിറ്റി കണ്‍ട്രോള്‍ റൂം ഇന്‍സ്‌പെക്ടര്‍ എസ് ഷെരീഫ്, കൊല്ലം ഈസ്റ്റ് എസ്‌ഐ ആര്‍ രാജേഷ്‌കുമാര്‍, ആന്റി തെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ ജോസ്പ്രകാശ്, അനന്‍ ബാബു, ഹരിലാല്‍ എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

(Visited 96 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക