|    Apr 24 Mon, 2017 7:00 am
FLASH NEWS

മോഷണശ്രമം; നാലു നാടോടി സ്ത്രീകള്‍ പിടിയില്‍

Published : 26th November 2016 | Posted By: SMR

തൊടുപുഴ: ആളില്ലാത്ത വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിച്ച നാലംഗ നാടോടി സ്ത്രീ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. കൈക്കുഞ്ഞുമായി വന്നാണ് സംഘം മോഷണത്തിനു ശ്രമിച്ചത്.ഇതര സംസ്ഥാന തൊഴിലാളികളുടെ വരവിനു പിന്നാലെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് തമിഴ്‌നാട്, ആന്ധ്ര തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് നാടോടികള്‍ വ്യാപകമായി എത്തി ടെന്റടിച്ച് താമസിക്കുന്നത്. ഇവരില്‍ മിക്കവരും ഭിക്ഷാടനം തൊഴിലായി സ്വീകരിച്ചവരാണ്. പകല്‍ സമയം ഭിക്ഷാടനത്തിനെത്തുന്നവര്‍ പരിസരം നിരീക്ഷിച്ചു മടങ്ങുകയും പിന്നീട് ആളില്ലാത്ത സമയം നോക്കി വീണ്ടുമെത്തി മോഷണം നടത്തുകയും ചെയ്യുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇന്നലെ മരുതുംപടിയിലുള്ള വീട്ടില്‍ ആളില്ലാത്ത സമയം എത്തിയ സംഘം മോഷണം നടത്താന്‍ ശ്രമിക്കുന്നതുകണ്ട് പരിസരവാസികള്‍ ഓടിക്കൂടി ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. സംഘത്തില്‍ മൂന്നു യുവതികളും കൈക്കുഞ്ഞുമായി മധ്യവയസ്‌കയുമാണ് ഉണ്ടായിരുന്നത്. പിന്നീട് പോലിസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day