|    Jan 24 Tue, 2017 8:39 am

മോഷണശ്രമം ചെറുക്കുന്നതിനിടെ യുവതിക്ക് വെട്ടേറ്റു

Published : 27th August 2016 | Posted By: SMR

എടക്കര: മോഷണശ്രമം ചെറുക്കാനുള്ള  ശ്രമത്തിനിടെ യുവതിയുടെ കൈക്ക് വെട്ടേറ്റതായി പരാതി. ചുങ്കത്തറ  ടൗണിലെ  ബേക്കറി  ഉടമ  പറമ്പാട്  കുഞ്ഞുമുഹമ്മദിന്റെ മൂത്ത മകള്‍ നജ്മ(22)ക്കാണ്  കൈക്ക് വെട്ടേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.സഹോദരിയുമൊത്ത് മുറിയില്‍ കിടക്കുകയായിരുന്നു നജ്മ. ഉണര്‍ന്നപ്പോഴാണ് മോഷ്ടാവിനെ കണ്ടത്. തുടര്‍ന്ന് മോഷണം തടയാനുള്ള ശ്രമത്തിനിടയിലാണ് കൈക്ക് വെട്ടേറ്റതെന്ന് പോലിസിന് മൊഴി നല്‍കി.സഹോദരി ഒരു നിഴല്‍പോലെ വീട്ടിനകത്തു കയറിയ ആളെ കണ്ടതായി പറയുന്നു. എന്നാല്‍ വീടിന്റെ വാതിലുകളൊന്നും എവിടെയും പൊളിച്ചതായി കണ്ടിട്ടില്ലെന്ന് പോലിസ് പറഞ്ഞു.
കൈക്ക് പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ് നജ്മയെ.നിലമ്പൂര്‍ സിഐകെ എം ദേവസ്യയുടെ നേതൃത്വത്തില്‍ എടക്കര എസ്‌ഐ സുനില്‍ പുളിക്കലാണ് കേസന്വേഷിക്കുന്നത്. യുവതിയെ മുറിവേല്‍പ്പിച്ച കത്തി സംഭവസ്ഥലത്ത് നിന്ന് പോലിസ് കണ്ടെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക