|    Mar 23 Thu, 2017 7:53 pm
FLASH NEWS

മോഷണത്തിനു ശേഷം വീട്ടുപകരണങ്ങള്‍ തീവച്ചു നശിപ്പിച്ചു

Published : 22nd July 2016 | Posted By: SMR

പീരുമേട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷം വീട്ടുപകരണങ്ങള്‍ തീവച്ചു നശിപ്പിച്ചു.കെഎസ്ഇബി ജീവനക്കാരനായ പോത്തുപ്പാറ കൊച്ചുപറമ്പില്‍ രഞ്ജിത്ത് ലാലിന്റെ വീട്ടിലാണ് വീട്ടുപകരണങ്ങള്‍ തീപിടിച്ച് നശിച്ചത്.
ഇതു സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കി.രഞ്ജിത്ത് ലാലും ഭാര്യയും മകനുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.വീട്ടിലാളില്ലാത്ത സമയത്ത് പിന്‍വാതില്‍ കുത്തിതുറന്ന് പതിനൊരായിരം രൂപ കവര്‍ന്നതായും മോഷണത്തിനു ശേഷം വീട്ടുപകരണങ്ങള്‍ തീവച്ചു നശിപ്പിച്ചതായും രഞ്ജിത് പറയുന്നു.കട്ടില്‍,അലമാരയടക്കം വീട്ടിനുള്ളിലെ സാമഗ്രികളെല്ലാം തന്നെ തീ കത്തിനശിച്ച നിലയിലാണ്.രണ്ടു പട്ടയങ്ങളും വാഹനത്തിന്റെ രേഖകളും എസ് എസ്എല്‍സി ബുക്കും ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡുകളും കത്തിനശിച്ചു.അഗ്‌നിശമന സേനയെത്തിയാണ് തീ കെടുത്തിയത്. പീരുമേട് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ച് അന്വേഷണമാരംഭിച്ചു. പീരുമേട് സിഐ ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക