|    May 25 Thu, 2017 8:07 pm
FLASH NEWS

മോഷണക്കേസുകളില്‍ അന്വേഷണ പുരോഗതിയില്ല

Published : 16th September 2016 | Posted By: SMR

തൊടുപുഴ: അന്വേഷണ സംഘത്തിലെ ഭിന്നതയാണ് തൊടുപുഴയിലെ കവര്‍ച്ചയ്ക്കുള്ള പ്രധാന കരാണം.പോലിസുകരാുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഉദ്യോഗസ്ഥന്റെ ഈഗോ അന്വേഷണത്തിന്റെ വഴി തെറ്റിക്കുന്നു.
പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ ഫോട്ടോ അയച്ചു തരാന്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ലെന്ന ആക്ഷേപവും ശക്തമായി.ഇത്തരത്തിലുള്ള സംഭവങ്ങള്‍ അന്വേഷണത്തിന്റെ ആദ്യമണിക്കുറിലുണ്ടായതോടെ രാത്രിയില്‍ തന്നെ അന്വേഷണസംഘം തിരികെ മടങ്ങി ഓണാവധിയില്‍ പ്രേവേശിച്ചു.കഴിഞ്ഞ കാലങ്ങളില്‍ തൊടുപുഴ പോലിസിനുണ്ടായിരുന്ന കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതാണ് കവര്‍ച്ചകള്‍ തുടരുന്നതിനും അന്വേഷണം പുരോഗമിക്കാത്തതിനും കാരണം.
തൊടുപുഴ ഡിവൈഎസ്പിയുടെ കീഴിലുള്ള വിവിധ സ്റ്റേഷനുകളില്‍ നിന്നുമായി മൂന്ന് മാസത്തിനിടെ നടന്നിരിക്കുന്നത് 35 മോഷണങ്ങളാണ്.പല വീടുകളിലും ഇതിനിടെ കവര്‍ച്ച ശ്രമങ്ങളും നടന്നു.നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ബാങ്കില്‍ കയറിയ മോഷ്ടാവിനെ മാസം ഒന്നു പിന്നിട്ടിട്ടും കണ്ടെത്താനാവതെയാണ് പോലിസ് നിന്നിടത്തു തന്നെയാണ്.ഇതിനിടെ നഗരമധ്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ വീട്ടുകാരെ ബന്ദിയാക്കി ഒന്നരലക്ഷം രൂപയും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നത്.രാത്രികാല പെട്രോളിംഗ് ശക്തമാക്കിയെങ്കിലും പോലിസ് ഉദേശിക്കുന്ന രീതിയിലുള്ള പുരോഗമനം കേസ് അന്വേഷണങ്ങളില്‍ കാണുന്നില്ലെന്ന് ആക്ഷേപവും വ്യാപകമായി.കോലാനി,ചുങ്കം ഭാഗങ്ങളില്‍ നടന്ന മോഷണങ്ങളില്‍ യാതൊരുവിധ പുരോഗതിയും കൈവരിക്കാന്‍ പോലിസിനു കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസമാണ് കാളിയാര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും വീട് കുത്തി തുറന്ന് വിവാഹവശ്യത്തിനു സൂക്ഷിച്ചിരുന്ന 85000 രൂപയും സ്വര്‍ണ്ണാഭരണവും കവര്‍ന്നത്.ഇതെ ദിവസം തന്നെയാണ് കാളിയാര്‍ പോലിസ സ്റ്റേഷന്‍ പരിധിയില്‍ നിന്നും ബസ് യാത്രക്കിടെ 24000 രൂപയും,പത്ത് പവന്‍ സ്വര്‍ണ്ണഭാരണങ്ങളും നഷ്ടപ്പെട്ടെത്.തൊടുപുഴ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുമാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒന്നരലക്ഷം രൂപയിലധികമാണ് ബസുകളില്‍ നിന്നും വിവിധ മോഷണസംഭവങ്ങളിലായി നഷ്ടപ്പെട്ടിരിക്കുന്നത്.
തൊടുപുഴ മേഖലയില്‍ മോഷണം വ്യാപകമായത്.രണ്ട് തവണ ജില്ല പോലിസ് മേധാവി തൊടുപുഴയിലെത്തി അടിയന്തിരയോഗം ചേര്‍ന്ന പരിശോധന കുടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് പോലിസ് പരിശോധ കാര്യക്ഷമമാക്കിയെങ്കിലും മോഷണം വര്‍ധിച്ചതല്ലാതെ കാര്യമായ പുരോഗമനം  അന്വേഷണങ്ങള്‍ക്കൊന്നുമില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day