|    Jul 19 Thu, 2018 5:24 pm
FLASH NEWS

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി

Published : 29th September 2017 | Posted By: fsq

 

ചവറ:ഡീസല്‍ മോഷ്ടിച്ചതായി ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. പന്മന ആക്കല്‍ സനോജ് ഭവനത്തില്‍ സനോജാണ് (33) നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ടൈറ്റാനിയം ജങ്ഷനിലെ ഓട്ടോ ഡ്രൈവറായ തന്നെ മൂന്ന് ദിവസം മുമ്പ് ഒരു സംഘം വാഹനത്തില്‍ കയറ്റി പന്മനയുടെ പല ഭാഗത്ത് കൊണ്ട് പോയി മര്‍ദ്ദിച്ചതായി സനോജ് ചവറ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ടൈറ്റാനിയം ജങ്ഷനിലും പരിസരത്തും നിര്‍ത്തിയിടുന്ന ലോറികളില്‍ നിന്നും ഡീസലും ബാറ്ററിയും മോഷണം പോകുന്നത് പതിവായിരുന്നു. എന്നാല്‍ താന്‍ ഡീസല്‍ മോഷ്ടിച്ചിട്ടില്ലെന്നും മനപ്പൂര്‍വം പ്രദേശവാസികളായ ചിലര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. സനോജിനെയും  മറ്റൊരാളെയും മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമി സംഘം തന്നെ മൊബൈലില്‍ ചിത്രീകരിച്ച് വാട്ട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss