|    Jan 17 Tue, 2017 4:51 pm
FLASH NEWS

മോഷണം; ഹോം നേഴ്‌സ് പിടിയില്‍

Published : 29th June 2016 | Posted By: SMR

ഹരിപ്പാട്: ഒരു ലക്ഷം രൂപ മോഷ്ടിച്ച ഹോം നഴ്‌സ് പോലിസ് പിടിയില്‍. ഇടുക്കി ജില്ലയില്‍ തലയാര്‍ താലൂക്കില്‍ മൂന്നാര്‍ പഞ്ചായത്തില്‍ തലയാര്‍ എസ്‌റ്റേറ്റില്‍ കമ്പനി റോഡില്‍ 22-ാം വീട്ടില്‍ താമസിക്കുന്ന സതീശന്‍ (40) ആണ് അറസ്റ്റിലായത്.
കാര്‍ത്തികപ്പള്ളി വെട്ടുവേനി ദേവരാഗം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഡെറിന്‍ കോശി എം സക്കറിയയുടെ കാറില്‍ നിന്നു കഴിഞ്ഞ 25നാണ് ഒരു ലക്ഷം രൂപ മോഷണം പോയത്. തുടര്‍ന്ന് ഹരിപ്പാട് പോലിസ് നടത്തിയ അന്വേഷണത്തില്‍ 27ന് രാവിലെ എട്ടോടെ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി വീടിന്റെ പിന്നിലെ പുരയിടത്തില്‍ ഒളിപ്പിച്ചിരുന്ന രൂപ കണ്ടെടുത്തു.
ഒരാഴ്ചയായി ഡെറിന്റെ വീട്ടില്‍ ഹോം നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. വൈക്കത്തുള്ള സ്വകാര്യ ഏജന്‍സി വഴിയാണ് ഇയാള്‍ എത്തിയത്. പ്രിതിയുടെ പേരില്‍ കോലഞ്ചേരി, തൃപ്പൂണിത്തുറ എന്നീ സ്‌റ്റേഷനുകളില്‍ മോഷണ കേസും തമിഴ്‌നാട്ടില്‍ പീഡനകേസുമുണ്ട്. ഹരിപ്പാട് എസ്‌ഐ എസ് എസ് ബൈജു, എഎസ്‌ഐ പ്രസാദ്, സിപിഒമാരായ അനീഷ്, ഹരികുമാര്‍ സംഘത്തിലുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക