|    Jan 22 Sun, 2017 5:42 pm
FLASH NEWS

മോഷണം: രണ്ടുപേര്‍ പോലിസ് കസ്റ്റഡിയില്‍

Published : 15th August 2016 | Posted By: SMR

പത്തനംതിട്ട: കുരിശടിയും അമ്പലത്തിന്റെ കാണിക്കവഞ്ചിയും തകര്‍ത്ത് മോഷണം നടത്തിയ കേസുകളില്‍ ബംഗാളി യുവാവ് ഉള്‍പ്പടെ രണ്ടുപേര്‍ കസ്റ്റഡിയില്‍.
ചുട്ടിപ്പാറ മഹാദേവ ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചതിനാണ് ബംഗാളി സ്വദേശി പരിമല്‍ മണ്ഡലി(26)നെ പിടികൂടിയത്. ഇന്നലെ വൈകീട്ട് 3.30നായിരുന്നു സംഭവം.
മോഷണം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പോലിസിന് കൈമാറുകയായിരുന്നു. കാണിക്കവഞ്ചിയില്‍ നിന്നും കവര്‍ന്ന 750 രൂപയും ഇയാളില്‍ നിന്നും പിടികൂടി.
മലയാലപ്പുഴയ്ക്ക് സമീപം കുരിശടിയുടെ പൂട്ടുതകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസിലാണ് ഒരാള്‍ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് മോഷണശ്രമം നടന്നത്. ബാബു(50) എന്നയാളാണ് പിടിയിലായത്. രണ്ടുപേരെയും ഇന്നു മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക