|    Oct 18 Thu, 2018 8:22 am
FLASH NEWS

മോഷണം പതിവാക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു

Published : 23rd September 2017 | Posted By: fsq

 

എടക്കര:  വഴിക്കടവിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കമ്പളക്കല്ല് കുന്നുമ്മല്‍ സൈനുല്‍ ആബിദിനെയാണ് (34) വഴിക്കടവ് പോലിസ് അറസ്റ്റ് ചെയ്തത്. രണ്ടര വര്‍ഷത്തോളമായി മേഖലയിലെ കടകള്‍, വീടുകള്‍, ആരാധനാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മോഷണം പതിവായിരുന്നു. മേല്‍ക്കൂര പൊളിച്ച് അകത്ത് കയറി മോഷണം നടത്തുന്നതായിരുന്നു രീതി. കഴിഞ്ഞ മാസം വഴിക്കടവ് ടൗണിലെ ചില കടകളില്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ബാലനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ബാലനെ കേസില്‍ പ്രതിയാക്കുകയും ചെയ്‌തെങ്കിലും മറ്റു തുമ്പൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് എടക്കര സി ഐ പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണം നടത്താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മോഷ്ടിച്ചെടുത്ത ഫോണും റീചാര്‍ജ് കൂപ്പണുകളും സഹിതമാണ് വ്യാഴാഴ്ച പ്രതി പിടിയിലായത്. ബന്ധുക്കളുടെയും അയല്‍വാസികളുടെയും വീടുകളില്‍പോലും പ്രതി മോഷണം നടത്തിയിരുന്നതായി പോലിസ് പറഞ്ഞു. മദ്യപാനവും മയക്കുമരുന്ന് ഉപയോഗവുമുള്ളതിനാല്‍ ഭാര്യയും മക്കളും പിരിഞ്ഞ് നില്‍ക്കുകയാണ്. സംശയത്തിന്റെ പേരില്‍ പോലിസ് പലതവണ ചോദ്യം ചെയ്‌തെങ്കിലും ഉപായം പറഞ്ഞ് രക്ഷപ്പെടാറാണ് പതിവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss