|    Jan 23 Mon, 2017 6:08 am
FLASH NEWS

മോഷണം; നാടോടിസ്ത്രീയെ പോലിസ് അറസ്റ്റ് ചെയ്തു

Published : 21st March 2016 | Posted By: SMR

തിരുവല്ല: പള്ളി ആരാധനയില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ പോയ തക്കം നോക്കി വീടിനുള്ളില്‍ കയറി മോഷണം നടത്തിയ നാടോടി സ്ത്രീയെ പോലിസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി സ്വദേശിനി മുത്തുമാരിയെ (38) ആണ് തിരുവല്ല പോലിസ് അറസ്റ്റ് ചെയ്തത്.
വളളംകുളം കിഴക്കുംമുറിയില്‍ മുരിങ്ങശ്ശേരില്‍ ബിജു ഉമ്മന്റെ വീട്ടില്‍ നിന്നാണ് ഇന്നലെ രാവിലെ 10ഓടെ ഇവര്‍ മോഷണം നടത്തിയത്. അടുക്കള ഭാഗത്തെ കതക് കുത്തിപ്പൊളിച്ച് പുരാതന ഓട്ട് വിളക്ക്, പാത്രങ്ങള്‍, അലമാരിയില്‍ സൂക്ഷിച്ചിരുന്ന ബാഗ് എന്നിവയാണ് മോഷ്ടിച്ചത്. പതിനൊന്ന് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയും മുത്തുമാരിയോടൊപ്പമുണ്ടായിരുന്നു.
സംശയം തോന്നിയ നാട്ടുകാരാണ് പോലിസില്‍ വിവരം അറിയിച്ചത്. പോലിസ് എത്തിയപ്പോഴേക്കും മുത്തുമാരി സ്ഥലം വിട്ടിരുന്നു.
ഒടുവില്‍ ടികെ റോഡില്‍ നെല്ലാട് ജങ്ഷനടുത്തു വച്ച് പോലിസിന്റെ വലയില്‍ ഇവര്‍ പെടുകയായിരുന്നു. കോഴഞ്ചേരി മാര്‍ക്കറ്റിനടുത്ത് താമസിക്കുന്ന നാടോടി സംഘത്തിലെ അംഗമാണ് മുത്തുമാരിയെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക