|    Jan 24 Tue, 2017 2:30 am

മോഷണം നടത്തി മടങ്ങവെ മോഷ്ടിച്ച ബൈക്കുമായി കുട്ടിക്കള്ളന്‍ പിടിയില്‍

Published : 28th August 2016 | Posted By: SMR

തൊടുപുഴ: മോഷ്ടിച്ച ബൈക്കുമായി കുട്ടിക്കള്ളന്‍ പിടിയില്‍.ഇന്നലെ രാത്രിയില്‍ തൊടുപുഴ ഷാഡോ പോലിസ് നടത്തിയ പരിശോധനയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കുട്ടിക്കള്ളന്‍ വലയിലായത്.പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുക്കുന്നതിനിടയൊണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിമോഷ്ടാവിനെ പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ കരിങ്കുന്നം സുബ്രമണ്യക്ഷേത്രത്തിലെ ഭണ്ഡാരക്കുറ്റിയും,ചുങ്കം പള്ളിയിലെ നേര്‍ച്ചപ്പെട്ടിയും കുത്തി തുറന്ന് പണം കവര്‍ന്നതായും കുട്ടിമോഷ്ടാവ് പോലിസിനോട് പറഞ്ഞു.സഞ്ചരിച്ചിരുന്ന ബൈക്ക് രാമപുരത്ത് നിന്നും മോഷ്ടിച്ചതാണെന്ന് പോലിസ് സ്ഥിരികരിച്ചു.
വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ കുട്ടിമോഷ്ടാവ് പോലിസിനെ വട്ടംകറക്കിയതിനുശേഷമാണ് കുറ്റം സമ്മതിച്ചത്.തൊണ്ടിമുതലുമായാണ് കുട്ടിക്കള്ളന്‍ കുടുങ്ങിയത്.പിടിയിലാപ്പോള്‍ പോക്കറ്റില്‍ നിന്നും നാണയത്തുട്ട് ലഭിച്ചിരുന്നു.
കുട്ടിമോഷ്ടാവ് അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും അവസാനം മോഷണക്കുറ്റം സമ്മതിച്ചു.പാലയില്‍ നിന്നും വണ്ണപ്പുറത്തുള്ള സുഹൃത്തിന്റെ അടുക്കല്‍ വന്നതാണെന്നും ബൈക്കിലെ പെട്രോള്‍ തീര്‍ന്നുപോയതുകൊണ്ട് പെട്രോള്‍ വാങ്ങാന്‍ നല്‍കിയ ചില്ലറയാണ് പോക്കറ്റിലുള്ളതെന്നും, പമ്പില്ലാത്തകൊണ്ടാണ് ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റാന്‍ ശ്രമിച്ചതെന്നുമാണ് കുട്ടിമോഷ്ടാവ് ആദ്യം പോലിസിനോട് പറഞ്ഞത്.ിന്നിട് പോലിസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.
കുറവിലാങ്ങാട് വൃദ്ധയുടെ മാല കവര്‍ന്ന ശേഷം കൈ തല്ലിയൊടിച്ച കേസ് നിലവിലുണ്ടെന്നും.കഴിഞ്ഞ മാസം രാമപൂരം പോലിസ് പിടികൂടിയ സമയത്ത് അവിടെ നിന്നും വളരെ സമര്‍ഥമായാണ് മോഷ്ടാവ് രക്ഷപെട്ടത്.
മൊബൈല്‍ ഫോണും,ബൈക്കുമായാണ് പോലിസ് പിടിച്ചത്.ഫോണും ബൈക്കും കൂട്ടുകാരന്റേതാണ് എന്ന് പറഞ്ഞതിനെ തുടര്‍ന്ന് പ്രായവും പരിഗണിച്ചാണ് കുട്ടിമോഷ്ടാവിവെ രാമപുരം പോലിസ് വെറുതെ വിട്ടത്.മോഷ്ടാവിനെക്കുറിച്ച് കരിങ്കുന്നം പോലിസ് വിശദമായി അന്വേഷിച്ച് വരികയാണ്.
കുട്ടി മോഷ്ടാവിന്റെ കൈയിലുള്ള ഫോണില്‍ ആരുടെയും നമ്പരുകള്‍ സേവ് ചെയ്തിട്ടില്ല.കാലിലുള്ള മുറിവ് ബൈക്കില്‍ നിന്നും വീണപ്പോള്‍ പറ്റിയെന്നാണ് പോലിസിനോട് പറഞ്ഞിരിക്കുന്നത്.
എന്നാല്‍ മോഷണശ്രമത്തിനിടെ സംഭവിച്ചാതാണ് ഈ മുറിവെന്നാണ് പോലിസിന്റെ അനുമാനം.തൊടുപുഴ ഷാഡോ എസ്‌ഐ ടിആര്‍ രാജന്‍,എഎസ്‌ഐ അശോകന്‍,അരുണ്‍,ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഇന്നലെ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക