|    Nov 16 Fri, 2018 9:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

Published : 12th August 2018 | Posted By: kasim kzm

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ മോഷ്ടാവെന്ന് ആരോപിച്ച് ഒരു വിഭാഗം ഗ്രാമീണര്‍ യുവാവിനെ തല്ലിക്കൊന്നു. ബിജോപൂര്‍ ഗ്രാമത്തിലാണ് സംഭവം. കപില്‍ ത്യാഗി എന്നയാളാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. കൊലപാതകത്തിന് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
രണ്ടു പേരെ അറസ്റ്റ് ചെയ്തു. നിരവധി പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ത്യാഗിയുടെ കുടുംബാംഗങ്ങളും മറ്റും പോലിസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. ത്യാഗി നിരപരാധിയാണെന്നും ബിജോപൂരിലേക്ക് ജോലിക്കു പോവുകയായിരുന്ന അദ്ദേഹത്തെ തല്ലിക്കൊല്ലുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss