|    Nov 14 Wed, 2018 2:14 pm
FLASH NEWS

മോഷണം: അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

Published : 2nd April 2018 | Posted By: kasim kzm

കാസര്‍കോട്: വിവിധ കേസുകളിലായി അറസ്റ്റിലായ രണ്ടു പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് മഞ്ചേശ്വരം പോലിസ് പറഞ്ഞു. കല്യാണ ഹാളില്‍ കുട്ടികളുടെ സ്വര്‍ണാഭരണം തട്ടിയെടുക്കുന്ന സംഘത്തില്‍പെട്ട ഉള്ളാള്‍ സ്വദേശിനി ഹന്നത്ത് (29), വാഹനങ്ങളുടെ ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ കര്‍ണാടക തുംക്കൂറിലെ വനരാജ് (32) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ഹന്നത്തിനെ കഴിഞ്ഞ ദിവസം ഒരു കല്ല്യാണ ഓഡിറ്റോറിയത്തില്‍ നിന്ന് കുട്ടിയുടെ കൈയില്‍ മോഷ്ടിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. ഹന്നത്തിന്റെ കൂട്ടുപ്രതികളായ രണ്ട് സ്ത്രീകളെ പിടികിട്ടാനുണ്ട്. മഞ്ചേശ്വരം ഭാഗത്ത് കല്യാണ ഹാളില്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പലപ്പോഴും പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇതിന്റെ പിന്നില്‍ ഒരേ സംഘമാണെന്നാണ് പോലിസ് സംശയിക്കുന്നത്.
വനരാജ് മഞ്ചേശ്വരത്ത് ഒരു ബാറ്ററി മോഷണക്കേസിലെ പ്രതിയാണ്. മഞ്ചേശ്വരം, കുമ്പള പോലിസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെ കോംപൗണ്ടുകളില്‍ സൂക്ഷിച്ച നിരവധി വാഹനങ്ങളുടെ ബാറ്ററികളും മറ്റും മോഷണം പോയിട്ടുണ്ട്. വനരാജിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ഇത്തരം കേസുകള്‍ തെളിയിക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss