|    Mar 28 Tue, 2017 9:53 am
FLASH NEWS

മോഷണംപോയ വാന്‍ഗോഗ് പെയിന്റിങ് 14 വര്‍ഷത്തിനു ശേഷം കണ്ടെത്തി

Published : 1st October 2016 | Posted By: SMR

റോം:  ലോകപ്രശസ്ത ഡച്ച് ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ മോഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍ ഇറ്റാലിയന്‍ പോലിസ് കണ്ടെത്തി. ആംസ്റ്റര്‍ഡാമിലെ വാന്‍ഗോഗ് മ്യൂസിയത്തില്‍ നിന്ന് 2002ലാണു ചിത്രം മോഷ്ടിക്കപ്പെടുന്നത്. ഫ്രെയ്മില്‍നിന്നു വേര്‍പെടുത്തിയ നിലയില്‍ കണ്ടെത്തിയ ചിത്രത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. കാര്യക്ഷമമായ അന്വേഷണമാണു വര്‍ഷങ്ങള്‍ക്കുശേഷം ചിത്രം കണ്ടെത്താന്‍ സഹായകരമായതെന്ന് മ്യൂസിയം അധികൃതര്‍ പ്രതികരിച്ചു. മോഷ്ടിക്കപ്പെട്ടതെങ്കിലും ചിത്രം അനുയോജ്യമായ സാഹചര്യത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നാണു മനസ്സിലാവുന്നത്.
ഒരു വ്യാഴവട്ടക്കാലത്തിലധികമായുള്ള തങ്ങളുടെ കാത്തിരിപ്പിന്റെ വിരാമ നിമിഷമാണിതെന്നും വാന്‍ഗോഗ് മ്യൂസിയം മേധാവി അക്‌സേല്‍ റഗര്‍ പറഞ്ഞു. ഏകദേശം 1,00000 യൂറോയിലധികം മൂല്യമുള്ള ചിത്രമാണിതെന്നും അദ്ദേഹം അറിയിച്ചു. മോഷണവുമായി ബന്ധപ്പെട്ട് 2002ല്‍ രണ്ടുപേര്‍ പിടിയിലായിരുന്നെങ്കിലും ചിത്രം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പെയിന്റിങ് കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു വന്‍ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. 1884ല്‍ വരയ്ക്കപ്പെട്ടതെന്നു കരുതുന്ന ചിത്രം ന്യൂമാന്‍ ചര്‍ച്ചില്‍നിന്നുള്ള കടല്‍ വീക്ഷണത്തിന്റെ രീതിയിലുള്ളതാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day