|    Apr 27 Thu, 2017 6:28 pm
FLASH NEWS

മോഷണംപോയ ലോറി പോലിസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സ് ഗ്രൗണ്ടില്‍

Published : 3rd November 2016 | Posted By: SMR

തൊടുപുഴ: മോഷണം പോയ ലോറി പോലിസ് സ്റ്റേഷന്‍ പരിസരത്തു നിന്നും കണ്ടെത്തി. എന്നാല്‍ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് പോലിസ് നടത്തുന്ന നാടകത്തിന്റെ ഭാഗമായാണ് ലോറി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നും ആക്ഷേപമുണ്ട്.വാഹനം മോഷണം പോയ അന്നു മുതല്‍ തൊടുപുഴ പോലിസ് എറണാകുളം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്. ഇതിനിടെയാണ് ലോറി വാഴക്കുളം സ്റ്റേഷന്‍ ക്വര്‍ട്ടേഴ്‌സ് കോംപൗണ്ടിലെത്തിയത്. കഴിഞ്ഞയാഴ്ച തൊടുപുഴ നാലുവരിപ്പാതയ്ക്ക് സമീപത്തു നിന്നുമാണ് വാഹനം കാണാതായാത്. ലോറി വിറ്റതുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരില്‍ വാഹനം പഴയ ഉടമ കടത്തിയെന്നാണ് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.വാഹനവുമായി തൊടുപുഴ പോലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് വാഹനം കടത്തിയവരോട് പോലിസ് നിര്‍ദേശിച്ചിരുന്നു.എന്നാല്‍ വാഹനം ഹാജരാക്കാതെ വന്നതോടെ പോലിസ് മോഷണക്കുറ്റത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി വരികയാണ.് ലോറി വാഴക്കുളം പോലിസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്‌സിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്നലെ കണ്ടെത്തിയത്.തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ പോലിസ് ലോറി കസ്റ്റഡിയിലെടുത്തു.ലോറി മോഷ്ടിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും പ്രതികളെ ഉടനെ പിടികൂടുമെന്നും സിഐ അറിയിച്ചു. കേസൊതുക്കുവാന്‍ വന്‍ ഇടപെടല്‍ നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day