|    Jan 17 Tue, 2017 6:36 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

മോശം വിമാനത്താവളങ്ങളില്‍ ഒന്നാംസ്ഥാനം ജിദ്ദക്ക്

Published : 17th October 2016 | Posted By: SMR

ജിദ്ദ: 2016ലെ ലോകത്തെ ഏറ്റവും മോശം വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളവും. വിവിധ സേവനങ്ങളെ മുന്‍നിര്‍ത്തി ‘  The Guide to Sleeping in Airports’ എന്ന വെബ്‌സൈറ്റാണ് വിവിധ രാജ്യങ്ങളിലെ യാത്രക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പട്ടിക തയ്യാറാക്കിയത്. സേവനങ്ങളും നിലവാരവും സംബന്ധിച്ചു യാത്രക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഏറ്റവും മോശം 10 വിമാനത്താവളങ്ങളില്‍ ജിദ്ദയും ഇടംപിടിച്ചത്.
ദീര്‍ഘസമയം വിമാനത്താവളത്തില്‍ കഴിയേണ്ടിവരുന്നവര്‍ക്കു വിശ്രമിക്കാന്‍ മതിയായ സൗകര്യം ജിദ്ദ വിമാനത്താവളത്തില്‍ ഇല്ലെന്നതാണ് പ്രധാന പരാതിയായി ചൂണ്ടിക്കാണിക്കുന്നത്. എമിേ്രഗഷനുവേണ്ടി മൂന്നു മണിക്കൂര്‍ കാത്തിരിക്കണം, 200 യാത്രക്കാര്‍ വരിയിലുണ്ടാവുമെങ്കിലും ഇവര്‍ക്ക് രണ്ട് ഉേദ്യാഗസ്ഥര്‍ മാത്രം. ആളുകള്‍ വരിയില്‍നില്‍ക്കെ ഈ ഉദ്യോഗസ്ഥര്‍ പകരം ജോലി ഏല്‍പ്പിക്കാതെ സ്ഥലം വിടും. പിന്നീട് തോന്നുമ്പോള്‍ വീണ്ടും കയറിവരും- ഇങ്ങനെ നീളുന്നു യാത്രക്കാരുടെ പരാതികള്‍.
റിപോര്‍ട്ട് ഒരു ബ്ലോഗിലെ അഭിപ്രായം മാത്രം: സിവില്‍ ഏവിയേഷന്‍
ജിദ്ദ: വിമാനത്താവളത്തെ കുറിച്ചുവന്ന റിപോര്‍ട്ട് ഒരു വ്യക്തിയുടെ ബ്ലോഗിലെ അഭിപ്രായങ്ങള്‍ മാത്രമായിരുന്നുവെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു നടപടി സ്വീകരിച്ചുവരികയാണെന്നും സിവില്‍ ഏവിയേഷന്‍ വക്താവ് അബ്ദുല്ല അല്‍ഖരീഫ് വ്യക്തമാക്കി.
30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളം വഴി ഇപ്പോള്‍ വര്‍ഷത്തില്‍ 17 ലക്ഷം പേര്‍ യാത്ര ചെയ്യുന്നു. പുതിയ വിമാനത്താവള ടെര്‍മിനലുകള്‍ സജ്ജമാവുന്നതോടെ യാത്രക്കാരുടെ എല്ലാ വിമര്‍ശനങ്ങളും പരിഹരിക്കാനും നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും സാധിക്കും. യാത്രാ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും യാത്രക്കാര്‍ക്ക് കൂടുതല്‍ ആശ്വാസവും ആനന്ദവും നല്‍കുന്നതിനും കഴിയുന്ന വിധത്തിലും യാത്രക്കാരുടെ എല്ലാ അഭിരുചിക്കനുസൃതവുമായിരിക്കും പുതിയ ടെര്‍മിനലുകളെന്നും സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു.
വിമാനത്താവള നവീകരണം പൂര്‍ത്തിയാവുന്നതോടെ ഇപ്പോഴത്തെ സൗകര്യങ്ങള്‍ മൂന്നിരട്ടിയായി ഉയരുമെന്ന് ജിദ്ദ വിമാനത്താവളത്തിലെ പബ്ലിക് ആന്റ് മീഡിയ വിഭാഗം മേധാവി തുര്‍കി അല്‍ ദൈബ് വ്യക്തമാക്കി. യാത്രക്കാരുടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനു നടപടി സ്വീകരിക്കും. മൂന്ന് ടെര്‍മിനിലുകളിലുമായി 14,000 ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 1600 യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് രണ്ടു ഹോട്ടലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരു ഹോട്ടല്‍ കൂടി ഉടന്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക