|    Feb 21 Wed, 2018 6:54 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മോശം വിമാനക്കമ്പനികളില്‍ എയര്‍ ഇന്ത്യ മൂന്നാമത്‌

Published : 10th January 2017 | Posted By: fsq

air-india

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മോശം വിമാനക്കമ്പനികളുടെ പട്ടികയില്‍ എയര്‍ ഇന്ത്യക്ക് മൂന്നാംസ്ഥാനം.  സൗകര്യക്കുറവുകള്‍ക്കും  സേവനത്തിലെ അപര്യാപ്തതകള്‍ക്കും പുറമെ സര്‍വീസുകള്‍ വൈകുന്നതും എയര്‍ ഇന്ത്യയെ പട്ടികയിലെത്തിക്കാന്‍ കാരണമായിട്ടുണ്ട്. 38.71 ശതമാനം എയര്‍ ഇന്ത്യ സര്‍വീസുകള്‍ വൈകിയോടുന്നതായാണ് കണക്കുകള്‍. വ്യോമയാന വ്യവസായ രംഗത്തെ ചലനങ്ങള്‍ അവലോകനം ചെയ്യുന്ന സ്ഥാപനമായ ഫ്‌ളൈറ്റ്‌സ് സ്റ്റാറ്റ്‌സ് ആണ് പട്ടിക പുറത്തുവിട്ടത്. ഇസ്രായേലിന്റെ എല്‍ അല്‍ എയര്‍ലൈന്‍സാണ് 2016ലെ ഏറ്റവും മോശം വിമാനക്കമ്പനിയായി പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. എല്‍ അലിന്റെ 56 ശതമാനം സര്‍വീസുകളും വൈകിയോടുന്നു. ഐസ്്‌ലാന്‍ഡ് എയറാണ് രണ്ടാമത്. 41.05 ശതമാനമാണ് ഐസ്്‌ലാന്‍ഡ് എയറിന്റെ സര്‍വീസുകള്‍ വൈകുന്നത്. ഫിലിപ്പീന്‍സ് എയര്‍ലൈന്‍സ്, ഏഷ്യാന എയര്‍ലൈന്‍സ്, ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍, ഹോങ് കോങ് എയര്‍ലൈന്‍സ്, എയര്‍ ചൈന, കൊറിയന്‍ എയര്‍, ഹൈനാന്‍ എയര്‍ലൈന്‍സ് എന്നിവയാണ് പട്ടികയില്‍ നാലു മുതല്‍ 10വരെ സ്ഥാനങ്ങളില്‍.  ഡച്ച് വിമാനക്കമ്പനിയായ കെഎല്‍എം ആണ് മികച്ച വിമാനക്കമ്പനികളുടെ പട്ടികയില്‍ ഒന്നാമത്. ഐബീരിയ, ജെഎഎല്‍, ഖത്തര്‍ എയര്‍വേയ്‌സ്, ഓസ്ട്രിയന്‍, എഎന്‍എ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, ടിഎഎം ലിന്‍ഹാസ്, ക്വാണ്ടാസ് എന്നിവയാണ് രണ്ട് മുതല്‍ 10വരെ സ്ഥാനങ്ങളില്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss