|    Dec 13 Wed, 2017 10:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മോശം ഭക്ഷണം: വൃദ്ധസദനത്തിലെ അന്തേവാസികള്‍ സമരം തുടങ്ങി

Published : 2nd December 2017 | Posted By: kasim kzm

തൃശൂര്‍: രാമവര്‍മപുരം വൃദ്ധസദനത്തിലെ അന്തേവാസികള്‍ സമരത്തില്‍. വൃദ്ധസദനത്തില്‍ മോശം ഭക്ഷണം വിതരണം ചെയ്യുന്നുവെന്നാരോപിച്ചാണു സമരം. ഇവിടെയുള്ള 72 അന്തേവാസികളാണ് സമരത്തിലുള്ളത്. വ്യാഴാഴ്ച രാവിലെയാണ് ഉപവാസ സമരം ആരംഭിച്ചത്. വൃദ്ധസദനത്തിന്റെ മുന്നില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് രണ്ടാംദിവസവും അന്തേവാസികള്‍ കുത്തിയിരിപ്പു സമരം നടത്തുന്നത്. അന്തേവാസികള്‍ സമരം ആരംഭിച്ചതിനെ  തുടര്‍ന്ന് അധികൃതര്‍ വൃദ്ധസദനത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇതുസംബന്ധിച്ച റിപോര്‍ട്ട് കലക്ടര്‍ക്ക് ഇന്നു കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക