|    Oct 22 Mon, 2018 1:25 pm
FLASH NEWS

മോശം പെരുമാറ്റം; ജീവനക്കാരന്റെ നടപടി പരിശോധിക്കാന്‍ നിര്‍ദേശം

Published : 21st September 2017 | Posted By: fsq

 

കോട്ടയം: വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭയിലെത്തുന്ന അപേക്ഷകരോട് സന്തോഷ് എന്ന ജീവനക്കാരന്‍ മോശമായി പെരുമാറുന്നെന്ന പരാതി പരിശോധിക്കാന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി ആര്‍ സോന നിര്‍ദേശം നല്‍കി. ജീവനക്കാരന്റെ നടപടിയെക്കുറിച്ച് പരിശോധിച്ച് പൊതുജനങ്ങളോട് മാന്യമായി പെരുമാറാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണമെന്ന് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു. ജീവനക്കാരന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് വിവിധ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പരാതി ഉന്നയിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ അപേക്ഷ നല്‍കാനെത്തുന്ന പാവപ്പെട്ട ജനങ്ങളോട് വളരെ മോശമായി പെരുമാറുകയും അപേക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ക്കായി പലതവണ നടത്തിക്കുന്നുവെന്നുമായിരുന്നു പരാതി. കൗണ്‍സിലര്‍മാര്‍ തങ്ങളുണ്ടായ അനുഭവങ്ങളും യോഗത്തില്‍ വിശദീകരിച്ചു. ഇതോടെയാണ് തനിക്കും ജീവനക്കാരനെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്‌സണും യോഗത്തെ അറിയിച്ചത്. അതേസമയം, ഒരു കൗണ്‍സിലര്‍ ആരോപണ വിധേയനായ ജീവനക്കാരനെ സംരക്ഷിക്കാന്‍ ശ്രമിച്ചത് ബഹളത്തിനിടയാക്കി. ജീവനക്കാരനെ എല്ലാവരുംകൂടി ആക്രമിക്കുന്നത് ശരിയല്ലെന്നും നിരവധി സമ്മര്‍ദ്ദങ്ങള്‍ അനുഭവിച്ചാണ് ജോലി ചെയ്യുന്നതെന്നുമായിരുന്നു കൗണ്‍സിലറുടെ വാദം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss