|    Mar 25 Sat, 2017 3:39 am
FLASH NEWS

മോശം പെരുമാറ്റം: ഗെയ്‌ലിന് പിഴ

Published : 6th January 2016 | Posted By: SMR

മെല്‍ബണ്‍: മാധ്യമപ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയതിന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിന് പിഴ ചുമത്തി. ബിഗ് ബാഷ് ട്വന്റി ലീഗിനിടെ തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയുടെ ശരീരം വര്‍ണിക്കുകയും മദ്യപിക്കാന്‍ ക്ഷണിക്കുകയും ചെയ്തത് വന്‍ വിവാദമായിരുന്നു. ഇതാണ് ബിഗ് ബാഷ് അധികൃതര്‍ ഗെയ്‌ലിന് 10,000 ഡോളര്‍ പിഴ ചുമത്താനിടയാക്കിയത്.
മെല്‍ബണ്‍ റെനെഗഡ്‌സ് താരമായ ഗെയ്ല്‍ ഔട്ടായി പവലിയനിലെത്തിയപ്പോള്‍ ഇന്റര്‍വ്യൂവിനായി സമീപിച്ച ചാനല്‍ റിപോര്‍ട്ടറായ മെല്‍ മക്ലാഫ്‌ലിനോടാണ് അപമര്യാദയായി പെരുമാറിയത്. മല്‍സരത്തില്‍ ഗെയ്ല്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങിനെ പറ്റി ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. ഗെയ്‌ലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ താരം വിവാദ പരാമര്‍ശം നടത്തിയതിന് മാപ്പ് പറയുകയും ചെയ്തു.

(Visited 52 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക