|    Mar 24 Fri, 2017 11:47 am
FLASH NEWS

മോശം പെരുമാറ്റം: എഎസ്‌ഐക്ക് സസ്പന്‍ഷന്‍

Published : 25th July 2016 | Posted By: SMR

പെരുമ്പാവൂര്‍: പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച വ്യക്തിയോട് മോശമായി പെരുമാറിയെന്ന പേരില്‍ എഎസ് ഐ യെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കറുപ്പുംപടി സ്റ്റഷനിലെ എഎസ്‌ഐ പി പി രമേഷിന് എതിരെയാണ് നടപടിയെടുത്തത്. മെയ് 28ന് കറുപ്പുംപടി നഗരത്തില്‍ രാത്രി സംശയാസ്പദമായി കണ്ട രണ്ട് വ്യക്തികളെ കുറിച്ച് വിവരം നല്‍കിയ വ്യക്തിയോട് എഎസ്‌ഐ പി പി രമേഷ് മോശമായി പെരുമാറി എന്ന കാരണത്താലാണ് കൊച്ചി റെയ്ഞ്ച് ഐ ജി ശ്രീജിത്ത് സസ്‌പെന്‍ഡ് ചെയ്തത്.
കറുപ്പം പടിയില്‍ ഹോട്ടല്‍ നടത്തുന്ന വ്യക്തിയാണ് രണ്ട് വ്യക്തികള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന രീതിയില്‍ കണ്ടത്. ഇതിനെ തുടര്‍ന്നാണ് ഇദ്ദേഹം സ്‌റ്റേഷനിലേക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. അന്ന് രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ പി പി രമേശ് വിവരമറിഞ്ഞ് സ്ഥലത്തെത്തി അന്വേഷണം നടത്തിയയെങ്കിലും ആരെയും കണ്ടില്ല. മാന്യമായാണ് വിവരം നല്‍കിയ വ്യക്തിയോട് ഫോണില്‍ സംസാരിച്ചതെന്നു എഎസ്‌ഐ പി പി രമേശ് പറഞ്ഞു.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക