|    May 26 Fri, 2017 5:42 am
FLASH NEWS

മോശം പെരുമാറ്റം: ആം ആദ്മി എംപിക്കെതിരേ കേസ്

Published : 4th September 2016 | Posted By: SMR

ന്യുഡല്‍ഹി: പാര്‍ട്ടി റാലിക്കിടെ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ ആംആദ്മി പാര്‍ട്ടി എംപി ഭഗവന്ത് മാന്‍ സിങിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്. മാധ്യമപ്രവര്‍ത്തകരുടെ പരാതിയിന്‍മേലാണ് നടപടി. ബാസി പത്താനയില്‍ നടന്ന റാലിക്കിടെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുംവിധം എംപിയും പ്രവര്‍ത്തകരും പെരുമാറിയെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തകനായ രഞ്‌ജേദ് സിങാണ് പരാതിപെട്ടത്. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തി, സമാധാനം തകര്‍ക്കുവിധം പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് കേസ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഫത്തേഗഡ് സാഹിബ് എസ്എസ്പി എച്ച് എസ് ഭുല്ലര്‍ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day