|    Jan 20 Fri, 2017 11:30 am
FLASH NEWS
Home   >  Pravasi  >  Gulf  >  

മോശം ടയറുകള്‍: ഈ വര്‍ഷം അബുദബിയില്‍ മരിച്ചത് 8 പേര്‍

Published : 1st July 2016 | Posted By: G.A.G

അബുദബി: വാഹനങ്ങളില്‍ മോശമായ ടയറുകള്‍ ഉപയോഗിച്ചത് കാരണമുണ്ടായ അപകടത്തെ തുടര്‍ന്ന് ഈ വര്‍ഷം അബുദബിയില്‍ 8 പേര്‍ മരിക്കുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അബുദബി പോലീസ് വ്യക്തമാക്കി. അതേ സമയം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വാഹനാപകടങ്ങളില്‍ ഈ വര്‍ഷം 54 ശതമാനം കുറവ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. ചൂട് കാലത്താണ് ടയര്‍ പൊട്ടിത്തെറിച്ച് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത്. വാഹനങ്ങള്‍ ശരിയായ രൂപത്തില്‍ അറ്റകുറ്റ പണികള്‍ ചെയ്യാത്തതും പ്രശ്‌നമാകുന്നു.  പഴകിയ ടയറുകള്‍ ഉപയോഗിച്ച് ഓടിക്കുന്ന വാഹനങ്ങള്‍ ഒരാഴ്ചത്തേക്ക് കണ്ടുകെട്ടുകയും 200 ദിര്‍ഹം പിഴയ ചുമത്തുകയും ചെയ്യും. ട്രക്കുകള്‍ക്ക് 500 ദിര്‍ഹമാണ് പിഴ. വാഹനങ്ങള്‍ ഒരു മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 214 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക