|    Jan 22 Sun, 2017 11:49 am
FLASH NEWS

മോശം കാലാവസ്ഥയില്‍ ട്രെയിനുകളുടെ സുരക്ഷിത യാത്രയ്ക്കായി ‘ട്രൈ നേത്ര’

Published : 29th August 2016 | Posted By: SMR

കൊച്ചി: ഇനിമുതല്‍ എത്ര മോശം കാലാവസ്ഥയായാലും ഇന്ത്യയില്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിക്കില്ല. സുരക്ഷിത യാത്രയ്ക്കായി ഇനിമുതല്‍ എത്ര മോശം കാലാവസ്ഥയായാലും മുന്നിലെ തടസ്സങ്ങളെ പറ്റി ലോക്കോ പൈലറ്റുമാര്‍ക്ക് വിവരം നല്‍കുന്ന ‘ട്രൈ നേത്ര’ എന്ന ഇലക്‌ട്രോണിക് സംവിധാനം ട്രെയിനുകളില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.
മോശമായ കാലാവസ്ഥയിലും രാത്രിയിലുമാണ് ട്രൈ നേത്ര എന്ന സംവിധാനം ട്രെയിനുകളില്‍ പ്രയോജനകരമാവുന്നത്. റഡാര്‍ പോലെയാണ് നേത്രയുടെ പ്രവര്‍ത്തനം. ട്രാക്കിനു മുന്നിലുള്ള തടസ്സങ്ങള്‍ കാമറയില്‍ ഒപ്പിയെടുത്ത് ലോക്കോ പൈലറ്റിന്റെ മുന്നിലെ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയിക്കും. ട്രൈ നേത്ര യാഥാര്‍ഥ്യമാവുന്നതോടെ പാളം തെറ്റല്‍, മൂടല്‍മഞ്ഞ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. നിലവില്‍ മോശം കാലാവസ്ഥയുണ്ടാവുമ്പോള്‍ ട്രെയിനിന്റെ വേഗത കുറയ്ക്കുക എന്നതു മാത്രമാണു റെയില്‍വേയുടെ മുന്നിലുള്ള ഏക പോംവഴി. ഒരു ട്രെയിനിന്റെ സ്പീഡ് കുറയ്ക്കുന്നതുവഴി പിറകില്‍ ഓടുന്ന ട്രെയിനുകളുടെയും സമയത്തെ അതു ഗുരുതരമായി ബാധിക്കാറുണ്ട്.
ലോകത്ത് മറ്റു രാജ്യങ്ങള്‍ തങ്ങളുടെ റെയില്‍വേ ഗതാഗതത്തിന്റെ വേഗത വര്‍ധിപ്പിക്കുമ്പോള്‍ ഏഷ്യയില്‍ ഏറ്റവും വലിയ റെയില്‍വേ നെറ്റ്‌വര്‍ക്ക് ആയ ഇന്ത്യന്‍ റെയില്‍വേ തങ്ങളുടെ ട്രെയിനുകളുടെ വേഗത കുറയ്ക്കുകയാണു ചെയ്യുന്നത്. ഇതിന്റെ പ്രധാനകാരണം കനത്ത മഴയുള്ള സമയങ്ങളില്‍ അപകടസാധ്യത നിലനില്‍ക്കുന്നതുകൊണ്ടാണ്. ഇതിനൊക്കെ ഒരു പരിഹാരമാണ് ട്രൈ നേത്ര എന്ന ഇലക്‌ട്രോണിക് സംവിധാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക