|    Nov 13 Tue, 2018 1:22 am
FLASH NEWS

മോര്‍ഫിങ് സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണം

Published : 27th March 2018 | Posted By: kasim kzm

വടകര: പുതിയ ബസ്സ്സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന സദയം ഷൂട്ട് ആന്റ് എഡിറ്റ് സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന മോര്‍ഫിങ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കുറ്റക്കാരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് എഐവൈഎഫ് വടകര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വിവാഹ വീഡിയോകളില്‍ നിന്നും സ്ത്രീകളുടെയും ഫോട്ടോകള്‍ അടര്‍ത്തിമാറ്റി അശ്ലീല ഫോട്ടോകളില്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ പരാതികള്‍ നല്‍കിയിട്ടും പൊലീസ് നടപടി വൈകുന്നതില്‍ വൈക്കിലിശേരിയിലേയും പരിസര പ്രദേശങ്ങളിലെയും നൂറുകണക്കിന് ഭര്‍തൃമതികളായ സ്ത്രീകളും, പെണ്‍കുട്ടികളുടെ രക്ഷിതാക്കളും അവരുടെ ഭാവിയെ ഓര്‍ത്ത് ഭീതിയിലും ആശങ്കയിലുമാണ്.
ഒരു പ്രദേശത്തെ മുഴുവന്‍ നാണം കെടുത്തിയ പ്രതിക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് മനോജ് താപം അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി കെകെ രഞ്ജീഷ്, എംവി ബിജേഷ്, കെകെ ദിനേഷ്‌കുമാര്‍, എന്‍കെ മഹേന്ദ്രന്‍, പി റോഷി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss