|    Oct 21 Sat, 2017 7:41 pm
FLASH NEWS

മോര്‍ക്കുളങ്ങര അക്രമം: അഞ്ചു പേര്‍ റിമാന്‍ഡില്‍

Published : 19th October 2016 | Posted By: Abbasali tf

ചങ്ങനാശ്ശേരി: മോര്‍ക്കുളങ്ങരയില്‍ കഴിഞ്ഞയാഴ്ച നടന്ന ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ സിഐയുടെ വാഹനം എറിഞ്ഞു തകര്‍ത്ത ആര്‍എസ്എസ് പ്രവര്‍ത്തകരെന്നു പറയുന്ന അഞ്ചുപേരെ ചങ്ങനാശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് പൊന്‍കുന്നം സബ്ജയിലിലേക്ക് അയച്ചു. പെരുന്ന കിഴക്ക് ശ്രീ ഉദയംവീട്ടില്‍ സത്യപാലന്റെ മകന്‍ സൂരജ് (23) വാഴപ്പള്ളി റൂബി നഗറില്‍ തൈപറമ്പില്‍ കുഞ്ഞുമോന്റെ മകന്‍ ടി കെ അനീഷ്, വാഴപ്പള്ളി പുതുപ്പറമ്പില്‍ പൊന്നച്ചന്റെ മകന്‍ പി വി പ്രവീണ്‍, വാഴപ്പള്ളി കുന്നുപുറമ്പ്, ചന്ദ്രന്‍ മകന്‍ രഞ്ജിത്, പെരുന്ന പടിഞ്ഞാറ് ശങ്കരഭവനില്‍ മണിയന്റെ മകന്‍ മിഥുന്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. സംഭവ ശേഷം 10 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പെരുന്ന ബസ് സ്റ്റാന്‍ഡിന് സമീപം വച്ച് പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിഷേധ പ്രകടനത്തിന്റെ മറവില്‍ നടത്തിയ അക്രമത്തില്‍ പലര്‍ക്കും പരിക്കേറ്റിരുന്നു. മോര്‍ക്കുളങ്ങര റെയില്‍വേ ക്രോസിനു സമീപമായിരുന്നു അക്രമവും കല്ലേറും. കല്ലേറില്‍ ചങ്ങനാശ്ശേരി സിഐയുടെ ജീപ്പ് എറിഞ്ഞു തകര്‍ക്കന്നതിനിടെ ഒരു പോലിസുകാരനും പരിക്കേറ്റിരുന്നു. സംഘര്‍ഷം മുന്നില്‍ കണ്ട് ചങ്ങനാശ്ശേരി ഡിവൈഎസ്എപിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം സംഭവസ്ഥലത്തുണ്ടായിരുന്നെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക