|    Sep 22 Sat, 2018 6:37 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മോമോ ഗെയിമില്‍ പങ്കെടുക്കാന്‍ ക്ഷണം; യുവാവ് പരാതി നല്‍കി

Published : 14th August 2018 | Posted By: kasim kzm

ആലപ്പുഴ: മോമോ ഗെയിമിലേക്കു ക്ഷണിച്ചു കൊണ്ടു വാട്‌സ് ആപ് നമ്പറിലേക്കു സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു യുവാവ് പോലിസില്‍ പരാതി നല്‍കി. ആലപ്പുഴ നോര്‍ത്ത് പോലിസ് സ്‌റ്റേഷനിലാണ് ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി സിന്ധുഭവന്‍ ഷെമീര്‍ കോയ പരാതി നല്‍കിയത്.
+1(512)4891229 എന്ന വിദേശ നമ്പറില്‍ നിന്നും ഇന്നലെ രാവിലെ പത്തോടെയാണ് വാട്‌സ് ആപ് സന്ദേശം എത്തിയത്. മോമോയെന്നു പരിചയപ്പെടുത്തി വന്ന മെസേജില്‍ ഇന്നു രാത്രി ഏഴിന് ആലപ്പുഴ കടപ്പുറത്ത് എത്തി ഗെയിമില്‍ ചേരണമെന്നാണു സന്ദേശത്തിലെ ഉള്ളടക്കം. ഇതോടൊപ്പം മോമോയുടെ ഗെയിം ചിത്രങ്ങളും വാട്‌സ്ആപ്പില്‍ ലഭിച്ചിരുന്നു.
വാട്‌സ് ആപ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളുള്‍പ്പെടെ യുവാവ് പരാതി നല്‍കിയത്. മോമോ പരിഭ്രാന്തി മുതലെടുത്തു കബളിപ്പിക്കാനായി ആരെങ്കിലും അയച്ച സന്ദേശമാവാമെന്നാണു പോലിസിന്റെ പ്രാഥമിക വിലയിരുത്തല്‍. പരാതി സൈബര്‍ ഡോമിനു കൈമാറും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss