|    Dec 15 Sat, 2018 3:22 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മോപ്അപ് കൗണ്‍സലിങ് ഇന്ന് പുനരാരംഭിക്കും

Published : 8th September 2018 | Posted By: kasim kzm

തിരുവനന്തപുരം: കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച നിര്‍ത്തിവച്ച എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള മോപ്അപ് കൗണ്‍സലിങ് ഇന്നു പുനരാരംഭിക്കും. കോടതിവിധി ബാധകമല്ലാത്ത എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കാണ് ഇന്നും നാളെയുമായി പരീക്ഷാ കമ്മീഷണര്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുക.
പ്രവേശന നടപടികള്‍ 10ന് അവസാനിപ്പിക്കേണ്ടതിനാലാണ് തര്‍ക്കങ്ങളില്ലാത്ത സീറ്റുകളിലേക്കു പ്രവേശനം നടത്താന്‍ തീരുമാനിച്ചത്.
സപ്തംബര്‍ 4,5 തീയതികളില്‍ നടത്തിയ മോപ്പ് അപ്പ് കൗണ്‍സിലിങില്‍ പ്രവേശനം ലഭിച്ച അലോട്ട്‌മെന്റിന് മാറ്റമില്ലാത്തതുമായ 93 വിദ്യാര്‍ഥികളുടെ പട്ടിക എന്‍്രട്രന്‍സ് കമ്മീഷണറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവര്‍ വീണ്ടും ഹാജരാകേണ്ടതില്ല. ഒഴിവുള്ള സീറ്റുകളുടെ കാറ്റഗറി തിരിച്ചുള്ള പട്ടികയും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സീറ്റുകളിലേക്കായിരിക്കും ഇന്നും നാളെയും കൗണ്‍സിലിങ് നടത്തുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss