|    Oct 21 Sat, 2017 6:56 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മോന്‍ട്രിയല്‍ പെരുമാറ്റച്ചട്ടത്തിലും ധാരണ പാരിസ് ഉടമ്പടി: ഭാഗമാവാന്‍ യുഎസ്-ചൈന ധാരണ

Published : 4th September 2016 | Posted By: SMR

ഹാങ്‌ഷോ: കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായ വാതകങ്ങളുടെ പുറംതള്ളല്‍ കുറയ്ക്കുന്നതു സംബന്ധിച്ച പാരിസ് ഉടമ്പടിയില്‍ ഭാഗമാവാന്‍ യുഎസ്-ചൈന ധാരണ. ഉടമ്പടിക്ക് ഔദ്യോഗിക അംഗീകാരം നല്‍കുന്നതിന് ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങും അറിയിച്ചു. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനയിലെ ഹാങ്‌ഷോയിലെത്തിയതായിരുന്നു ഇരുനേതാക്കളും.
കരാറില്‍ പങ്കാളിയാവുന്നതിനുള്ള പദ്ദതി ഇരുരാജ്യങ്ങളും യുഎന്നിനു സമര്‍പ്പിച്ചു. കരാറില്‍ ഭാഗമാവാമെന്ന് യുഎസും ചൈനയും പ്രഖ്യാപിച്ചതു മറ്റു രാജ്യങ്ങളെയും സമാനമായ രീതിയില്‍ ചിന്തിക്കുന്നതിനായി പ്രേരിപ്പിക്കുമെന്ന് ഒബാമയുടെ ഉപദേശകനായ ബ്രയാന്‍ ഡീസ് പറഞ്ഞു. വന്‍ തോതില്‍ വാതകങ്ങള്‍ പുറംതള്ളുന്ന രാജ്യങ്ങളായ ചൈനയും യുഎസും ധാരണയിലെത്തിയത് പാരിസ് ഉടമ്പടി പ്രാബല്യത്തിലാവുന്നതു കൂടുതല്‍ നേരത്തെയാവുന്നതിനു സഹായകമാവുമെന്നും അദ്ദേഹം പ്രതികരിച്ചു. നിലവില്‍ 180 രാജ്യങ്ങള്‍ അംഗീകരിച്ച ഉടമ്പടി യുഎസും ചൈനയുമടക്കം 55 രാജ്യങ്ങള്‍ ഔപചാരിക അംഗീകാരം നല്‍കിയാലേ നിയമപരമായി പ്രാബല്യത്തില്‍ വരൂ.
പാരിസ് ഉടമ്പടിക്കു പുറമേ മറ്റു രണ്ടു പരിസ്ഥിതി കരാറുകളുമായി സഹകരിക്കുന്നതിനും യുഎസും ചൈനയും ധാരണയിലെത്തി. എയര്‍ കണ്ടീഷനുകളിലും റെഫ്രി—ജറേറ്ററുകളിലും ഉപയോഗിക്കുന്ന വാതകങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള മോന്‍ട്രിയല്‍ പെരുമാറ്റച്ചട്ടം, വ്യോമയാനമേഖലയില്‍ നിന്നുള്ള വാതക പുറംതള്ളല്‍ കുറയ്ക്കുന്നതിനുള്ള കരാര്‍ എന്നിവയിലാണ് യുഎസും ചൈനയും സഹകരിക്കുക.
ചൈനയാണു കാലാവസ്ഥാ വ്യതിയാനത്തിനു കാരണമാവുന്ന വാതകങ്ങള്‍ ഏറ്റവും കൂടുതല്‍ പുറംതള്ളുന്ന രാജ്യം. യുഎസും റഷ്യയുമാണ് തൊട്ടുപിറകില്‍. ലോകത്താകെയുള്ള വാതക ബഹിര്‍ഗമനത്തില്‍ 20 ശതമാനവും ചൈനയില്‍ നിന്നാണ്, 17.9, 7.9 എന്നിങ്ങനെയാണ് യുഎസിന്റെയും റഷ്യയുടെയും പങ്ക്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക