|    Jan 19 Thu, 2017 10:08 am

മോദി സോമാലിയ പ്രയോഗം നടത്തിയത് സംസ്ഥാനങ്ങളെ കുറിച്ച് പഠിക്കാത്തതിനാല്‍: പിണറായി

Published : 12th May 2016 | Posted By: swapna en

pinnarai-vijayan

കാസര്‍കോഡ്:  കേരളത്തെ സോമാലിയക്ക് തുല്യമാക്കി പ്രധാനമന്ത്രി മോഡി പ്രസംഗിച്ചത് സംസ്ഥാനങ്ങളെ കുറിച്ചുള്ള അഞ്ജത കൊണ്ടാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ഉദ്ദുമ മണ്ഡലത്തിലെ ബോവിക്കാനത്ത് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം എല്ലാ രംഗത്ത് വളര്‍ന്നിട്ടുണ്ട്. കേരളത്തെയും ഗുജറാത്തിനെയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കേരളം ആണ് എല്ലാത്തിലും മുന്നില്‍. അക്കൗണ്ട് തുറയ്ക്കാന്‍ കഴിയാത്തതിന്റെ നിരാശയില്‍ നിന്ന് ഉടലെടുത്തതാണ് പ്രസ്തുത പ്രസംഗം. അമിത് ഷാ -മോഡി കൂട്ടുകെട്ടിന്റെ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ ആവില്ല. ആയിരകണക്കിന് ആളുകളെ കൊന്നൊടുക്കിയ ഹിഡന്‍ അജണ്ട നടപ്പാക്കണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. എന്നാല്‍ കേരളത്തിലെ സുദൃഡ മതേതര മനസ്സുകള്‍ ഇതിനെതിരായി. എന്നാല്‍ ഉമ്മന്‍ചാണ്ടി അക്കൗണ്ട് തുറക്കാന്‍ ചില വാഗ്ദാനങ്ങള്‍ നല്‍കി. ഇതിന്റെ ഭാഗമാണ് നേരത്തെ ആവിഷ്‌കരിച്ച കോ ലീ ബി സഖ്യമെന്നും പിണറായി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 140 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക