|    Feb 23 Thu, 2017 10:20 pm

മോദി സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നില്ല: രാഹുല്‍

Published : 10th November 2016 | Posted By: SMR

ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിമര്‍ശിച്ചത്. സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്ക് ഒരുവിലയും കല്‍പ്പിക്കാത്തയാളാണ് താനെന്ന് മോദി ഒരിക്കല്‍കൂടി തെളിയിച്ചുവെന്ന് രാഹുല്‍ പറഞ്ഞു.
സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ ഭൂരിപക്ഷം വരുന്ന കര്‍ഷകരെയും ചെറുകിട വ്യവസായികളെയും വീട്ടമ്മമാരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കള്ളപണക്കാരുടെ നിക്ഷേപം വിദേശ ബാങ്കുകളിലും റിയല്‍ എസ്‌റ്റേറ്റ് രംഗത്തുമാണ്. രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കള്ളപ്പണം തടയുന്നതിനാണ് സര്‍ക്കാരിന്റെ നടപടിയെങ്കില്‍ പാര്‍ട്ടി അതിനെ പിന്തുണയ്ക്കുമെന്നും 1000, 500 നോട്ടുകള്‍ പിന്‍വലിച്ച് 500ന്റെയും 2000ന്റെയും നോട്ടുകള്‍ പുറത്തിറക്കുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരം പറഞ്ഞു.
കള്ളപ്പണം തടയാനെന്ന് പറഞ്ഞ് വലിയ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിയിലെ പ്രായോഗികതയാണ് അദ്ദേഹം ചോദ്യംചെയ്തത്. പഴയ നോട്ടുകള്‍ മാറ്റാന്‍ ജനങ്ങള്‍ക്കുള്ള സൗകര്യം വിപുലമാക്കണമെന്നും ഇതിന്റെ പേരില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും ചിദംബരം ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക