|    Jul 21 Fri, 2017 4:27 pm
FLASH NEWS

മോദി സര്‍ക്കാര്‍ ശാസ്ത്രവിജ്ഞാനത്തെ ഭയപ്പെടുന്നു: എം ബി രാജേഷ് എം പി

Published : 13th July 2017 | Posted By: fsq

 

തൃശൂര്‍: ശാസ്ത്രവിജ്ഞാനത്തെ ഭയപ്പെടുന്നതുകൊണ്ടാണ് മോഡി സര്‍ക്കാര്‍ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്നതെന്ന് എം.ബി. രാജേഷ് എം.പി. ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് വെറ്ററിനറി യൂണിവേഴ്‌സിറ്റി കേരളയുടെ അഞ്ചാം സംസ്ഥാന സമ്മേളനം മണ്ണുത്തി വെറ്റിനറി കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗീയ അജന്‍ഡകള്‍ നടപ്പിലാക്കുവാന്‍ പാഠ്യപദ്ധതികളില്‍വരെ മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇതിനെതിരേയുള്ള ചെറുത്തു നില്‍പുകള്‍ സര്‍വകലാശാലകളില്‍നിന്നും ഉയര്‍ന്നുവരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഡോ. എസ് ബിജു അധ്യക്ഷത വഹിച്ചു. സംഘടന നേതാക്കളായ കെ.വി. ജോസ്, ഡോ. ബി. സുമ, യു. രവിചന്ദ്രന്‍, മുഹമ്മദ് ഷാഹിര്‍, ഡോ. പി. സുധീര്‍ ബാബു, പി.എം. സുരേഷ്, ജനറല്‍ സെക്രട്ടറി ഡോ. എം.കെ. നാരായണന്‍, ഡോ. സജിത് പുരുഷോത്തമന്‍ സംസാരിച്ചു. ഡോ. എസ് ബിജുവിനെ പ്രസിഡന്റായും ഡോ. എം കെ നാരായണനെ ജനറല്‍ സെക്രട്ടറിയായും ഡോ. എസ് ഹരികുമാറിനെ ഖജാഞ്ചിയായും തെരഞ്ഞെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക