|    May 1 Mon, 2017 5:57 am
FLASH NEWS

മോദി സര്‍ക്കാര്‍ രാജ്യത്ത് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നു: സി എ റഊഫ്

Published : 30th November 2016 | Posted By: SMR

പുത്തനത്താണി: വര്‍ഗീയവല്‍ക്കരണവും ബ്രാഹ്മണവല്‍ക്കരണവും നടപ്പാക്കി തൊലി കറുത്തവരെയും ജാതിയില്‍ താഴ്ന്നവരെയും കാംപസുകളുടെയും അക്ഷരാഭ്യാസത്തിന്റെയും പടിക്ക് പുറത്താക്കി രാജ്യത്ത് മനുവാദത്തെ പ്രതിഷ്ഠിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് അഭിപ്രായപ്പെട്ടു. പുത്തനത്താണിയില്‍ നടന്ന കാംപസ് ഫ്രണ്ട് തിരൂര്‍ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തന്റെ പഠനവും ചിന്തയും പൊതു പ്രവര്‍ത്തനവും പൊതു സമൂഹത്തിന് വേണ്ടിയായിരിക്കണമെന്ന നിശ്ചയദാര്‍ഢ്യം വിദ്യാര്‍ഥികള്‍ക്കുണ്ടാവണം. പിന്നാക്ക ജനവിഭാഗങ്ങളുടെയും അധസ്ഥിത  ജനകോടികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പേരാട്ടമാണ് കാംപസുകളില്‍ കാംപസ് ഫ്രണ്ട് വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാംപസ് ഫ്രണ്ട് ഏരിയാ പ്രസിഡന്റ് അര്‍ഷദ് പട്ടര്‍നടക്കാവ് അധ്യക്ഷത വഹിച്ചു. കാംപസ് ഫ്രണ്ട് പ്രഥമ സംസ്ഥാന സെക്രട്ടറി അഡ്വ. കെ സി നസീര്‍, എസ്ഡിപിഐ തിരൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ചെലൂര്‍, പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിന്റ് ഹംസ തിരൂര്‍, വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് മണ്ഡലം സെക്രട്ടറി ആബിദ തിരൂര്‍, കാംപസ് ഫ്രണ്ട് ഏരിയാ സെക്രട്ടറി ഫാത്തിമഷെറിന്‍, വൈസ് പ്രസിഡന്റ് സഫീര്‍ കൈത്തക്കര സംസാരിച്ചു. പുത്തനത്താണി എഎംഎല്‍പി സ്‌ക്കൂളില്‍ നടന്ന പ്രതിനിധി സമ്മേളനം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സലിം കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മുബാറക് പുത്തനത്താണി അധ്യക്ഷത വഹിച്ചു. അര്‍ഷദ് പട്ടര്‍നടക്കാവ്,സന ജാഫര്‍,ഉമ്മു ഹബീബ മൊയ്തീന്‍ സംസാരിച്ചു. ആക്‌സെസ് സീനിയര്‍ ട്രെയിനര്‍ മുബഷിര്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് ടൗണില്‍  വിദ്യാര്‍ഥി റാലിയും നടന്നു. പുതിയ ഭാരവാഹികളായി അര്‍ഷദ് പട്ടര്‍നടക്കാവ് (പ്രസിഡന്റ്) നിദാസ് കുറ്റൂര്‍ (സെക്രട്ടറി) സഫീര്‍ കൈത്തക്കര,സന ജാഫര്‍ (വൈസ് പ്രസിഡന്റ്) ജാസിര്‍ കല്‍പകഞ്ചേരി, ഫാത്തിമ ഷെറിന്‍ (ജോയിന്റ് സെക്രട്ടറി) ബിലാല്‍ (ഖജാന്‍ഞ്ചി) എന്നിവരെ തിരഞ്ഞെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day