|    Oct 21 Sat, 2017 6:57 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മോദി സര്‍ക്കാര്‍ പരസ്യ ഇനത്തില്‍ ചെലവഴിച്ചത് 35 കോടി

Published : 2nd August 2016 | Posted By: SMR

മുംബൈ: കഴിഞ്ഞ മെയ് മാസത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പത്ര പരസ്യത്തിന് ചെലവഴിച്ചത് 35 കോടിയിലേറെ രൂപ. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന പരസ്യങ്ങളാണ് പ്രസിദ്ധീകരിച്ചത്. സാമൂഹിക പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രാദേശിക ഭാഷകളിലടക്കം 11,236 പത്രങ്ങളിലാണ് പരസ്യം നല്‍കിയതെന്ന് ഡയറക്ടറേറ്റ് ഓഫ് അഡൈ്വര്‍ടൈസിങ് ആന്റ് വിഷ്വല്‍ പബ്ലിസിറ്റി (ഡിഎവിപി)യുടെ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (ഡിഎവിപി) മറുപടിയില്‍ പറയുന്നു. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന് ഒന്നും ചെലവാക്കിയിട്ടില്ലെന്നും ഡിഎവിപി മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക