|    Oct 22 Sun, 2017 6:36 am

മോദി സര്‍ക്കാര്‍ തൊഴിലാളികളെ കടന്നാക്രമിക്കുന്നു: ആര്‍ ചന്ദ്രശേഖരന്‍

Published : 7th August 2017 | Posted By: fsq

 

കോഴിക്കോട്: മോദി സര്‍ക്കാര്‍ തൊഴിലാളികള്‍ക്കെതിരേ കടന്നാക്രമണം നടത്തുകയാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. പ്രധാന മന്ത്രി നരേന്ദ്ര മോദി ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വേണ്ടി രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുകയാണെന്നും മോട്ടോര്‍ മേഖലയെ ഉള്‍പ്പെടെ ആശങ്കാകുലരാക്കുന്ന നയമാണ് മോദിയുടേതെന്നും അദ്ദേഹം പറഞ്ഞു. കേരള മോട്ടോര്‍ എംപ്ലോയീസ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) 45ാം വാര്‍ഷിക സമ്മേളനം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  മോദി പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്നത് ഏത് രാജ്യസ്‌നേഹത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കണം. രാജ്യത്തെ കീഴ്‌പെടുത്താനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും സംഘപരിവാര ആക്രമണങ്ങള്‍ രാജ്യത്തെ ആശങ്കയിലാഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ കെ സി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക