|    Jul 17 Tue, 2018 7:26 pm
FLASH NEWS

മോദി സര്‍ക്കാര്‍ ജൂഡീഷ്യറിയെപ്പോലും വരുതിയിലാക്കാനാണ് ശ്രമം : എംഎല്‍എ

Published : 11th September 2017 | Posted By: fsq

 

ആലുവ: എല്ലാം  കൈക്കുള്ളിലാക്കിയ മോദി സര്‍ക്കാര്‍ ജൂഡീഷ്യറിയെപ്പോലും തങ്ങളുടെ വരുതിയിലാക്കാനാണ്  ശ്രമം നടത്തുന്നതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ.   കെപിസിസി മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്  ആലുവ വൈഎംസിഎയില്‍     നടത്തിയ  ദ്വിദിന ക്യാമ്പിന്റെ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഹൈന്ദവ മുസ്ലിം തീവ്രവാദികള്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്.  ഇരുവിഭാഗങ്ങളും മതവിദ്വേഷങ്ങളിലൂടെ  രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത്. വിഷം ചീറ്റുന്ന വര്‍ഗ്ഗീയ പ്രസംഗം നടത്തുന്ന ശശികല ടീച്ചര്‍ക്കെതിരെ കേസില്ല. സാഹോദര്യവും സമാധാന സന്ദേശവും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ആശയപ്രചരണം നടത്തുന്നവര്‍ക്കെതിരെ കേസ്.  കൗശല രാഷട്രീയത്തിലൂടെ  അധികാരം നിലനിറുത്താന്‍ ശ്രമിക്കുന്ന  മോദി സര്‍ക്കാരിനെതിരെ സമരം നടത്താന്‍  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന്   മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ കൊച്ചു മുഹമ്മദ് വ്യക്തമാക്കി.   ടി എം സക്കീര്‍ ഹുസൈന്‍ ചാള്‍സ് ഡയസ് എക്‌സ് എം പി . ഇക്ബാല്‍ വലിയ വീട്ടില്‍, ജോസഫ് ആന്റണി, സേവ്യര്‍ തായങ്കരി, മുഹമ്മദ് ഷിയാസ്, എന്‍ എം അമീര്‍, റെജി കീക്കരിക്കാട്, വി പി ജോര്‍ജ്ജ്, തോപ്പില്‍ അബു, ഷാജി കുളനട, സണ്ണി കുരുവിള, അഡ്വ പി സിയാവുദ്ദീന്‍, ജോര്‍ജ് തോമസ്, എച് മുഹമ്മദ് മുബാറക്, വൈക്കം നസീര്‍ സംസാരിച്ചു. അഡ്വ.സി കെ അബ്ദുള്‍ റഷീദ്, സതീഷ് ചന്ദ്രന്‍, മുസ്തഫ തന്‍വീര്‍, ഫാദര്‍ പോള്‍ തേലേക്കാട്ട്   ക്ലാസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss