|    Sep 19 Wed, 2018 10:30 pm
FLASH NEWS

മോദി സര്‍ക്കാര്‍ ജനങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നു: പന്ന്യന്‍ രവീന്ദ്രന്‍

Published : 24th January 2017 | Posted By: fsq

 

കുറ്റിക്കോല്‍(കാസര്‍കോട്്): കള്ളപണത്തിന്റെ പേരില്‍ ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവിതത്തില്‍ ദുരിതം മാത്രം സമ്മാനിച്ച മോദി സര്‍ക്കാര്‍ ജനങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുകയാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പയന്തങ്ങാനം കൃഷ്ണന്‍ നായര്‍ ചരമ വാര്‍ഷികദിനത്തിന്റെ ഭാഗമായി കുറ്റിക്കോലില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെയാകെ കള്ളമാരാണെന്ന് ആക്ഷേപിക്കുന്ന മോദി സര്‍ക്കാരിന്റെ കള്ളപ്പണ വേട്ടയുടെ കള്ളത്തരങ്ങള്‍ ഇപ്പോള്‍ ഒന്നൊന്നായി വെളിപ്പെട്ടുവരികയാണ്. ജനങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച  പണം വിനിയോഗിക്കാന്‍ ഭരണാധികാരിയുടെ അനുമതി വേണമെന്ന സ്ഥിതി ദുസ്സഹമാണ്. രാജ്യത്ത് ദാരിദ്ര്യം കൊണ്ട് കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുകയാണ്. ദലിതുകള്‍ക്കും ന്യൂനപക്ഷ മതവിഭാഗത്തില്‍പെട്ടുവര്‍ക്കും നേരെ  ഭരണകൂടത്തിന്റെ തണലില്‍ ആശയപരമായും കായിക പരമായും  അക്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പി ഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ വി കൃഷ്ണന്‍, ടി കൃഷ്ണന്‍, വി രാജന്‍, അഡ്വ. വി സുരേഷ് ബാബു,  ബാബു പയന്തങ്ങാനം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss