|    Apr 29 Sat, 2017 10:55 pm
FLASH NEWS

മോദി സര്‍ക്കാര്‍ അന്ധകാരത്തിലേക്ക് നയിക്കുന്നു: സുഭാഷിണി അലി

Published : 3rd November 2016 | Posted By: SMR

കാഞ്ഞങ്ങാട്: നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ രാജ്യത്തെ അന്ധകാര യുഗത്തിലേക്ക് നയിക്കുകയാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ സുഭാഷിണി അലി പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഭക്ഷണം കഴിക്കാനുള്ള അവകാശവും വസ്ത്രം ധരിക്കാനുള്ള അവകാശവും വിദ്യാഭ്യാസത്തിനുള്ള അവകാശവും ചിന്തിക്കാനുള്ള അവകാശവും നിഷേധിക്കുന്ന നയമാണ് കൈക്കൊള്ളുന്നത്. കേരളീയര്‍ ദേശീയ ആഘോഷമായി കൊണ്ടാടുന്ന ഓണത്തിന് ഇത്തവണ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പുതിയ നിര്‍വചനം കൊണ്ടുവന്നു. ഓണം വാമന ജയന്തിയാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച മഹാബലിയെ നെഞ്ചോട് ചേര്‍ക്കുന്ന ജനങ്ങള്‍ നിങ്ങളെ ചവിിത്താഴ്ത്താന്‍ തരുന്ന വാമന്മാര്‍ക്കെതിരേ കരുതിയിരിക്കണമെന്നും അവര്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day