|    Mar 30 Thu, 2017 10:07 pm
FLASH NEWS

മോദി സര്‍ക്കാരില്‍ മൂന്നിലൊന്ന് കടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍

Published : 8th July 2016 | Posted By: mi.ptk

pm-modi_

ന്യൂഡല്‍ഹി: മോദി സര്‍ക്കാരില്‍ പുതുതായി ചുമതലയേറ്റ 19 മന്ത്രിമാരില്‍ അഞ്ചുപേര്‍ ആ ര്‍എസ്എസ് പ്രവര്‍ത്തകര്‍. മന്ത്രിസഭാ പുനസ്സംഘടനയ്ക്ക് മുമ്പുണ്ടായിരുന്ന 66 മന്ത്രിമാരില്‍ മൂന്നിലൊന്ന് സമ്പൂര്‍ണ ആര്‍എസ്എസ് പ്രവര്‍ത്തകരായിരിക്കെയാണ് മന്ത്രിസഭയില്‍ ആര്‍എസ്എസ് ശക്തിയാര്‍ജിച്ചിരിക്കുന്നത്. പുനസ്സംഘടനയ്ക്ക് മുമ്പുള്ള ഒമ്പത് കാബിനറ്റ് മന്ത്രിമാരില്‍ മൂന്നുപേര്‍ ആര്‍എസ്എസ് പ്രചാരകുമാരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസ് പ്രചാരകായിരുന്നു. ഇതുകൂടാതെ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകായ അനില്‍മാധവ് ദേവിന് സ്വതന്ത്രപദവിയോടെ പരിസ്ഥിതിമന്ത്രാലയത്തിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. ബിജെപി എംപിമാരില്‍ ഭൂരിഭാഗവും മുഴുസമയ ആര്‍എസ്എസ് പ്രവര്‍ത്തകരോ ആര്‍എസ്എസിന് കീഴിലുള്ള വിദ്യാര്‍ഥിസംഘടന എബിവിപിയുടെ പ്രവര്‍ത്തകരോ ആണ്. ബാബരി മസ്ജിദ് തകര്‍ക്കുന്നതിനും അവിടെ രാമക്ഷേത്രം പണിയുന്നതിനുമുള്ള കാംപയിനില്‍ പ്രധാന പങ്കാളിത്തം വഹിച്ചയാളാണ് പുതുതായി മാനവ വിഭവശേഷി സഹമന്ത്രിയായി നിയമിക്കപ്പെട്ട മഹേന്ദ്രനാഥ് പാണ്ഡെ. അയോധ്യ കാംപയിനില്‍ ഉത്തരാഖണ്ഡില്‍നിന്നുള്ള പുതിയ ടെക്‌സ്റ്റൈല്‍സ് സഹമന്ത്രി താംതെയും പ്രധാന പങ്കു വഹിച്ചിരുന്നു. രണ്ടുപേരും ആര്‍എസ്എസുകാരാണ്. മുഴുസമയ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് റെയില്‍വേ സഹമന്ത്രിയായി ചുമതലയേറ്റ രാജന്‍ ഗോഹയ്ന്‍. അസമില്‍ ബിജെപി—ക്ക് അടിത്തറപാകിയവരിലൊരാള്‍ ഗോഹയ്‌നാണ്. ഇപ്പോഴും ആര്‍എസ്എസിന്റെ റാലികളില്‍ കാക്കിനിക്കറിട്ട് പങ്കെടുക്കാറുണ്ട്. നാഗോണ്‍ ജില്ലയിലെ ഹോജായിലുള്ള ആര്‍എസ്എസ് പരിശീലനകേന്ദ്രത്തിന്റെ നടത്തിപ്പുകാരനുമാണ് ഗോഹയ്ന്‍. മധ്യപ്രദേശില്‍നിന്നുള്ള പുതിയ കേന്ദ്രമന്ത്രി ഫാഗന്‍സിങ് കുലസ്‌തെയാണ് മറ്റൊരു കടുത്ത ആര്‍എസ്എസുകാരന്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day