|    Jun 24 Sun, 2018 1:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദി സര്‍ക്കാരിന് ദേശീയ സുരക്ഷാ നയമില്ല : കോണ്‍ഗ്രസ്

Published : 3rd May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ദേശീയ സുരക്ഷ സംബന്ധിച്ച് നരേന്ദ്രമോദി സര്‍ക്കാരിന് നയമില്ലാത്തത് നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ്. ജമ്മു കശ്മീരിലെ പൂഞ്ചില്‍ രണ്ട് ഇന്ത്യന്‍ പട്ടാളക്കാരെ പാകിസ്താന്‍ സൈന്യം കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടി ഇക്കാര്യം പറഞ്ഞത്. നമ്മുടെ രാജ്യത്ത് നമ്മുടെ സൈനികരെ പാകിസ്താന്‍ സൈന്യം വധിച്ചപ്പോള്‍ ബിജെപി ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് വിജയം  ആഘോഷിച്ചത് ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ ശര്‍മ കുറ്റപ്പെടുത്തി. അതേസമയം, ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍ എന്‍ വോറയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ സേന കൊലപ്പെടുത്തിയ  പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. 40 മിനിട്ട് നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss