|    Dec 11 Mon, 2017 10:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദി സര്‍ക്കാരിന് എതിരേ നിതീഷും കെജ്‌രിവാളും

Published : 20th February 2016 | Posted By: SMR

പട്‌ന/ന്യൂഡല്‍ഹി: ജെഎന്‍യു വിഷയം ആളിക്കത്തിച്ചതിനു നരേന്ദ്രമോദി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. സാമ്പത്തിക രംഗത്തെ പരാജയം മറച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ വൈകാരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പട്‌നിയല്‍ പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെതിരേ തെളിവുകളൊന്നുമില്ലാതെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ എന്തെങ്കിലും തെളിവുകളുണ്ടെങ്കില്‍ എന്ത്‌കൊണ്ട് പരസ്യപ്പെടുത്തുന്നില്ല? ജെഎന്‍യുവിനെയാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. കാരണം, അവിടെ ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ നന്നേ കുറവാണ്. മറ്റു പാര്‍ട്ടികളിലും ദേശസ്‌നേഹികളുണ്ട്. പക്ഷേ, അവര്‍ക്ക് ആര്‍എസ്എസ്സിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും നിതീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക