|    Jun 20 Wed, 2018 11:24 am
Home   >  Todays Paper  >  page 7  >  

മോദി സര്‍ക്കാരിന് അവകാശപ്പെടാന്‍ വാഗ്ദാനങ്ങള്‍ മാത്രം: കോണ്‍ഗ്രസ്

Published : 27th May 2016 | Posted By: SMR

congress

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനു രണ്ടു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അവകാശപ്പെടാനുള്ളതു പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് കോണ്‍ഗ്രസ്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ, മുന്‍മന്ത്രി കപില്‍ സിബല്‍, കോണ്‍ഗ്രസ്സിന്റെ മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജെവാല എന്നിവരാണു സാമ്പത്തികം, തൊഴില്‍, വിദേശനയം എന്നിവയടക്കമുള്ള വിഷയങ്ങളില്‍ മോദിയുടെ ഭരണപരാജയത്തെ എണ്ണിപ്പറഞ്ഞു രംഗത്തെത്തിയത്. ഈ വിഷയങ്ങളില്‍ പൊതു സംവാദത്തിനു നേതാക്കള്‍ മോദിയെ വെല്ലുവിളിച്ചു. പത്ര റിപോര്‍ട്ടിലുടെയും വാര്‍ത്താ ചാനലിലൂടെയും മാത്രമാണു സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പൊള്ളയായ വാഗ്ദാനങ്ങളും കുതന്ത്രങ്ങളുമാണു രണ്ടു വര്‍ഷമായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss