|    May 30 Tue, 2017 1:01 pm
FLASH NEWS

മോദി സര്‍ക്കാരിന്റെ വാര്‍ഷികം: ബച്ചന്‍ ആതിഥേയത്വം വഹിക്കും

Published : 25th May 2016 | Posted By: SMR

ന്യൂഡല്‍ഹി: ഈ മാസം 28ന് ഇന്ത്യാ ഗേറ്റില്‍ മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വര്‍ണശബളമായ പരിപാടിക്ക് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ആതിഥേയത്വം വഹിക്കും. പ്രധാനമന്ത്രിയും മിക്ക കേന്ദ്രമന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചിത്രീകരിക്കുന്ന നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
സ്‌മൈല്‍ പ്ലീസ്(ഒന്ന് ചിരിക്കൂ) എന്നു പേരിട്ടിട്ടുള്ള പരിപാടി ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും. മോദി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങള്‍ ഈ മാസം 26 മുതല്‍ ജൂണ്‍ 10വരെ 200 കേന്ദ്രങ്ങളില്‍ നടത്തും. ആഘോഷങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ഗ്രാമവികസന മന്ത്രി എം വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിമാരായ നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് എന്നിവരാണു സമിതിയിലെ മറ്റംഗങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day