|    Sep 22 Fri, 2017 8:50 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മോദി സര്‍ക്കാരിന്റെ രണ്ടുവര്‍ഷം: വലിയ മാറ്റമില്ലെന്ന് സര്‍വെ

Published : 3rd May 2016 | Posted By: SMR

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുമ്പോള്‍, ജീവിത നിലവാരത്തില്‍ പുരോഗതിയുണ്ടായിട്ടില്ലെന്ന് രാജ്യത്തെ ജനങ്ങള്‍ കരുതുന്നതായി സര്‍വേ ഫലം. സെന്റര്‍ ഫോര്‍ മീഡിയ സയന്‍സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം (49ശതമാനം) പേര്‍ അഭിപ്രായപ്പെട്ടത് മോദി സര്‍ക്കാര്‍ ജീവിത നിലവാരത്തില്‍ യാതൊരു മാറ്റവുമുണ്ടാക്കിയിട്ടില്ലെന്നാണ്.
പതിനഞ്ചു ശതമാനത്തോളം പേര്‍ അഭിപ്രായപ്പെട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായി എന്നാണ്. സര്‍ക്കാരിന്റെ പദ്ധതികളുടെ മെച്ചം പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്നേയില്ലെന്നാണ് 43 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. 15 സംസ്ഥാനങ്ങളിലെ 4000ത്തോളം പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക