|    Mar 27 Mon, 2017 12:34 pm
FLASH NEWS

മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ജനവഞ്ചനയുടേത്:സുധീരന്‍

Published : 26th May 2016 | Posted By: SMR

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ജനവഞ്ചനയുടെ രണ്ടാം വര്‍ഷമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മോദി ജനങ്ങളെ ക്രൂരമായി കബളിപ്പിക്കുകയായിരുന്നുവെന്ന് സുധീരന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പറഞ്ഞു. മോദി ഭരണത്തില്‍ രാജ്യസുരക്ഷ പോലും ഭദ്രമല്ലായെന്നത് പത്താന്‍ കോട്ട് സൈനിക കേന്ദ്രത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറിയ സംഭവം വ്യക്തമാക്കുന്നു.
ജവഹര്‍ലാല്‍ നെഹ്‌റു വിഭാവനം ചെയ്ത് വിജയകരമായി മുന്നോട്ടുനീക്കിയ ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ട് നീതി ആയോഗ് രൂപീകരിച്ചത് ഈ സര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങളുടെ ഭാഗമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ ഇരുണ്ട കാലത്തേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ത്ത് ഏകാധിപത്യശൈലിയാണ് മോദി പിന്തുടരുന്നത്. പ്രാകൃതമായ ഒരു കാലത്തേക്കാണ് ഭാരതത്തെ തിരിച്ചു കൊണ്ടുപോകാന്‍ മോദി ശ്രമിക്കുന്നതെന്നും സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക